ചാഴൂർ: പാലം നിർമാണത്തിന്റെ ഭാഗമായി ചിറക്കലിൽ ആരംഭിച്ച അപ്രോച്ച് റോഡിലെ ചിറ നിർമാണം യാത്രക്കാർക്ക് ദുരിതമായി. ചേർപ്പ്-തൃപ്രയാർ പൊതുമരാമത്ത് റോഡിലെ പ്രധാന പാതയിലാണ് നിർമിച്ചും പൊളിച്ചും എട്ട് മാസം പിന്നിട്ടിട്ടും പണി പൂർത്തിയാക്കാത്ത അപ്രോച്ച് റോഡും ചിറയും.
നാട്ടിക നിയോജക മണ്ഡലത്തിലെ ചാഴൂർ പഞ്ചായത്തിലാണ് ചിറക്കൽ സെന്ററിലാണ് തീരാത്ത അപ്രോച്ച് റോഡ് നിർമാണം. എട്ടു മാസം മുമ്പാണ് പുത്തൻ തോടിനു സമാന്തരമായി ഗതാഗതത്തിനായി അപ്രോച്ച് റോഡ്നിർമാണം തുടങ്ങിയത്. ചിറക്കു താഴെ മൂന്നു ഓവുചാലുകൾ നിർമാണ സമയത്ത് സ്ഥാപിച്ചിരുന്നെങ്കിലും കാലവർഷം ശക്തമായതോടെ കരൂപ്പാടം പ്രദേശത്ത് ജലനിരപ്പുയർന്ന് വീടുകളിൽ വെള്ളം കയറിയത് പ്രതിഷേധത്തിനിടയാക്കി.
നാട്ടുകാർ പഞ്ചായത്തിനെയും വകുപ്പധികൃതരെയും അറിയിച്ചിട്ടും നടപടിയെടുക്കാത്തതിനാൽ നാട്ടുകാർ ചിറ പൊളിക്കാൻ ആരംഭിച്ചു. ഇതോടെ കരാറുകാരൻ വന്ന് ചിറയും പൂർണമായും പൊളിച്ചുനീക്കി. പക്ഷേ, പിന്നീട് പ്രവൃത്തികളൊന്നും നടന്നില്ല. വെള്ളം കരുവന്നൂർ പുഴയിലേക്കു ഒഴിക്കിവിട്ടശേഷം നാലു ഓവുചാലുകൾ നിർമിച്ചെങ്കിലും അപ്രോച്ച് റോഡിന്റെ ഒരു ഭാഗം ഇടിച്ചതാണ് യാത്രക്കാർക്ക് ദുരിതമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.