രാജീവും ഭാര്യ മിനിയും ചേർന്ന് അംഗൻവാടിക്ക് നൽകുന്ന ഭൂമിയുടെ ആധാരം പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേന്ദ്രന് കൈമാറുന്നു
പുന്നയൂർ: പുന്നയൂർ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ 61ാം നമ്പർ അംഗൻവാടി കെട്ടിടം നിർമിക്കാനായി മൂന്ന് സെന്റ് ഭൂമി സൗജന്യമായി നൽകി ദമ്പതികൾ. പഞ്ചവടി സ്വദേശി പൊട്ടത്ത് പറമ്പിൽ രാജീവും ഭാര്യ മിനിയും ചേർന്ന് മൂന്ന് സെന്റ് ഭൂമിയുടെ ആധാരം പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേന്ദ്രനെ ഏൽപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗം എ.സി. ബാലകൃഷ്ണൻ, കുടുംബശ്രീ ചെയർപേഴ്സൻ അനിത സുരേഷ്, സി.പി.ഐ പഞ്ചവടി സൗത്ത് ബ്രാഞ്ച് സെക്രട്ടറി ടി.എം. വിക്രമൻ, അംഗൻവാടി വർക്കർ വി.സി. തങ്കമണി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.