കി​ഴ​ക്കെ ന​ട​യി​ൽ പൂ​ർ​ത്തി​യാ​കുന്ന സ്ട്രീ​റ്റ് ഷോ​പ്പി​ങ് കോം​പ്ല​ക്സിന്റെ മാതൃക

ക്ഷേ​ത്ര ന​ഗ​രി​യു​ടെ പ്ര​തീ​ക്ഷ; ബ​സ് സ്റ്റാ​ൻ​ഡ് സ​മു​ച്ച​യ​വും സ്ട്രീ​റ്റ് ഷോ​പ്പി​ങ് കോം​പ്ല​ക്സും

ഗു​രു​വാ​യൂ​ർ: ആ​ധു​നി​ക രീ​തി​യി​ലു​ള്ള ബ​സ് സ്റ്റാ​ൻ​ഡ് സ​മു​ച്ച​യ​വും ഇ​തി​നോ​ട് ചേ​ർ​ന്നു​ള്ള സ്ട്രീ​റ്റ് ഷോ​പ്പി​ങ് കോം​പ്ല​ക്സു​മാ​ണ് ക്ഷേ​ത്ര ന​ഗ​ര​ത്തി​ന്റെ പ്ര​തീ​ക്ഷ. 18.50 കോ​ടി രൂ​പ ചെ​ല​വി​ൽ മൂ​ന്ന് നി​ല​ക​ളി​ലാ​യി 4777 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​ത്തി​ലാ​ണ് ബ​സ് സ്റ്റാ​ൻ​ഡ് ടെ​ർ​മി​ന​ൽ നി​ർ​മി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ശീ​തീ​ക​രി​ച്ച കാ​ത്തി​രി​പ്പു​കേ​ന്ദ്രം, ഐ​ഡി​യ​ൽ ബ​സ് പാ​ർ​ക്കി​ങ് സം​വി​ധാ​നം, എ​സ്ക​ലേ​റ്റ​റു​ക​ൾ, പാ​ർ​ക്കി​ങ് ഏ​രി​യ, ശീ​തീ​ക​രി​ച്ച റ​സ്റ്റാ​റ​ന്റു​ക​ൾ, കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ, ഷോ​പ്പി​ങ് മാ​ളു​ക​ൾ എ​ന്നി​വ​യ​ട​ങ്ങു​ന്ന​താ​ണ് ബ​സ് ടെ​ർ​മി​ന​ൽ. ഇ​തി​നോ​ടു ചേ​ർ​ന്ന് 2977 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​ത്തി​ൽ സ്ട്രീ​റ്റ് ഷോ​പ്പി​ങ് കോം​പ്ല​ക്സ് നി​ർ​മാ​ണ​വും പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്. 80ഓ​ളം ക​ട​മു​റി​ക​ൾ അ​ട​ങ്ങു​ന്ന​താ​ണ് സ്ട്രീ​റ്റ് ഷോ​പ്പി​ങ് കോം​പ്ല​ക്സ്.

ഗുരുവായൂർ കി​ഴ​ക്കെ ന​ട​യി​ൽ പൂ​ർ​ത്തി​യാ​കുന്ന ബ​സ് ടെ​ർ​മി​ന​ലി​ന്റെ മാ​തൃ​ക

 ഫു​ഡ് കോ​ർ​ട്ടു​ക​ൾ, ലി​ഫ്റ്റു​ക​ൾ, ഓ​പ്പ​ൺ ഡൈ​നി​ങ് സം​വി​ധാ​നം, 400 പേ​ർ​ക്ക് ഇ​രി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ, വി​ശാ​ല​മാ​യ പാ​ർ​ക്കി​ങ് എ​ന്നി​ങ്ങ​നെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ട്. ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി​യാ​ണ് ര​ണ്ടും നി​ർ​മി​ക്കു​ന്ന​ത്.

പ​റ​ഞ്ഞ​തി​ലും വേ​ഗ​ത്തി​ലാ​ണ് പ​ണി​ക​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്ന​ത്. ഓ​ണ സ​മ്മാ​ന​മാ​യി ര​ണ്ടും നാ​ടി​ന് സ​മ​ർ​പ്പി​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം. ​കൃ​ഷ്ണ​ദാ​സ് പ​റ​ഞ്ഞു.  

Tags:    
News Summary - The prospect of a temple town; Bus Stand Complex and Street Shopping Complex

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.