ആമ്പല്ലൂര്‍: കനത്ത മഴയില്‍ അളഗപ്പനഗര്‍ പഞ്ചായത്തിലെ പൂക്കോട് പാലക്കുന്നില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു. പാലക്കുന്ന് തൊട്ടിപറമ്പില്‍ വാസുദേവന്റെ വീട്ടുകിണറാണ് ഇടിഞ്ഞത്. കിണര്‍ ഇടിഞ്ഞതിനൊപ്പം വീടിന് പുറകിലെ ചുമരും ട്രസും തകര്‍ന്നു. ചൊവ്വാഴ്ച രാവിലെ 6 ഓടെയായിരുന്നു സംഭവം. സംഭവ സമയത്ത് ഈ ഭാഗത്ത് ആളുകളില്ലാതിരുന്നതിനാല്‍ ദുരന്തം ഒഴിവായി. കനത്ത മഴ തുടരുന്നതിനാല്‍ വീട് അപകടാവസ്ഥയിലാണ്. കിണറിന്‍റെ ഭാഗത്ത് മണ്ണിടിച്ചില്‍ തുടര്‍ന്നാല്‍ വീടിന് കേടുപാടുണ്ടാകുമെന്ന ആശങ്കയിലാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.