സംവരണത്തിനപ്പുറം തദ്ദേശ സ്ഥാപനങ്ങളിൽ ഇപ്പോൾ വനിത പ്രാതിനിധ്യമുണ്ട്. ഈ പ്രാതിനിധ്യം പോലും ഉപയോഗപ്പെടുത്തി സ്ത്രീസൗഹൃദ ശുചിമുറികൾക്കായി മുറവിളി ഉയരാറില്ല. ആരോഗ്യകരമായ സമൂഹ സൃഷ്ടിക്കായി പൊരുതാൻ ഉറച്ചാൽ മാത്രമേ സുന്ദരമായ പശ്ചാത്തല സൗകര്യം നഗരത്തിലും ഗ്രാമത്തിലും സാധ്യമാവൂ. വിദ്യാർഥിനികളും തൊഴിലെടുക്കുന്ന സ്ത്രീകളും യാത്രക്കാരായ വനിതകളും ഇതിനായി ഇറങ്ങിത്തിരിക്കുക തന്നെ വേണം....
ഇരിങ്ങാലക്കുട: നഗരത്തിൽ എത്തുന്നവര്‍ക്ക് പ്രാഥമികാവശ്യം നിറവേറ്റാൻ തക്ക സൗകര്യമുള്ള പൊതു ശൗചാലയങ്ങള്‍ കുറവാണ്. 1936ലാണ് ഇരിങ്ങാലക്കുടയെ നഗരസഭയായി പ്രഖ്യാപിക്കുന്നത്. നേരത്തെ നഗരത്തില്‍ എത്തിയിരുന്നവര്‍ പ്രാഥമികാവശ്യങ്ങള്‍ക്ക് ആശ്രയിച്ചിരുന്നത് പ്രധാനമായും ഹോട്ടലുകളെ ആയിരുന്നു.
ഇരിങ്ങാലക്കുട നഗരസഭ ബസ് സ്റ്റാൻഡിലും മാര്‍ക്കറ്റിലും മാത്രമാണ് രണ്ട് പൊതു ശൗചാലയങ്ങളുള്ളത്. ഇവയെ കുറിച്ചും പരാതികളുണ്ടായിരുന്നു. എന്നാല്‍, കുറച്ചു നാളായി ബസ് സ്റ്റാൻഡിലെ കംഫര്‍ട്ട് സ്റ്റേഷന് ദുര്‍ഗന്ധങ്ങളില്‍നിന്നും വൃത്തിക്കേടുകളില്നിന്നും മുക്തമാണ്. സര്‍ക്കാറിന്റെ പന്ത്രണ്ടിന പരിപാടിയില്‍ ഉള്‍പ്പെടുത്തി ടേക്ക് എ ബ്രേക്ക് സംവിധാനത്തിൽ ബസ് സ്റ്റാൻഡിൽ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമായി നിലവിലെ കംഫര്‍ട്ട് സ്റ്റേഷന്റെ മുകളില്‍ എട്ടു മുറികള്‍ കൂടി നിർമിക്കാൻ ശ്രമം ആരംഭിച്ചതായി നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്പേഴ്സൻ സുജ സഞ്ജീവ്കുമാര്‍ പറഞ്ഞു.
അതേസമയം ഇരിങ്ങാലക്കുടയില്‍ എത്തുന്ന യാത്രക്കാരുടെ ആവശ്യം മനസ്സിലാക്കി നഗരസഭ പൂതംകുളത്ത് നിർമിച്ച് തദ്ദേശ മന്ത്രി മാസങ്ങള്‍ക്ക് മുമ്പ് ഉദ്ഘാടനം ചെയ്ത ടേക്ക് എ ബ്രേക്ക് ഇന്നും പ്രവര്‍ത്തനക്ഷമമായിട്ടില്ല. നഗരസഭയുടെ കീഴിലുള്ള പച്ചക്കറി മാര്‍ക്കറ്റിലെ പൊതുശൗചാലയത്തിൽ മൂക്കും വായയും പൊത്താതെ കടക്കാനാവില്ല. ആഴ്ചയില്‍ രണ്ടു ദിവസമാണ് മറ്റു പ്രദേശങ്ങളില്‍നിന്ന് വ്യാപാരാവശ്യങ്ങള്‍ക്ക് മാര്‍ക്കറ്റില്‍ എത്തുക. പുലര്‍ച്ച തന്നെ വീടുകളില്‍നിന്ന് മാര്‍ക്കറ്റിലെത്തുന്നവർ പ്രാഥമികാവശ്യങ്ങള്‍ക്ക് പ്രധാനമായിട്ടും ആശ്രയിക്കുക മാര്‍ക്കറ്റിലെ ശൗചാലമാണ്. അതിലെ പൈപ്പുകള്‍ പൊട്ടി ശുചിമുറി മാലിന്യം പുറത്തേക്ക് ഒഴുകിയ നിലയിലാണ്. പരാതികള്‍ ഉയരുമ്പോള്‍ താൽക്കാലികമായ വൃത്തിയാക്കല്‍ മാത്രം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.