തൃശൂര്‍: കെ.എസ്.ടി.പി നിര്‍മാണ പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തുന്ന ഷൊര്‍ണ്ണൂര്‍ - കൊടുങ്ങല്ലൂര്‍, തൃശൂര്‍- കുന്നംകുളം റോഡുകളുടെ നിര്‍മാണ പ്രവൃത്തികളും മേഖലയില്‍ നടന്ന സ്വകാര്യ ബസ് സമരവും ബന്ധപ്പെട്ട് കലക്ടര്‍ അര്ജുന് പാണ്ഡ്യന്റെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്നു. എം.എല്‍.എമാരായ എ.സി. മൊയ്തീന്, വി.ആര്. സുനില്‍കുമാര്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി, മുരളി പെരുനെല്ലി എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ബസ് ഉടമ അസോസിയേഷന് പ്രതിനിധികളുമായും ട്രേഡ് യൂനിയന്‍ നേതാക്കളുമായും ചര്‍ച്ച നടത്തി.
തൃശൂര്‍-കുന്നംകുളം റോഡിലെ അറ്റകുറ്റപ്പണി ശനിയാഴ്ചക്കകം പൂര്‍ത്തിയാക്കണമെന്ന് കലക്ടര്‍ നിര്‍ദേശം നല്കി. റോഡ് നിര്‍മാണ പ്രവര്‍ത്തികള്‍ വേഗത്തിലാക്കാനും വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനും കോഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കും. നിലവില്‍ ഡൈവേര്ഷനുള്ള ഇടങ്ങളില്‍ കൃത്യമായി സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കണം. ട്രാഫിക് ഡൈവേര്ഷന് കാരണം ഉണ്ടായ ബുദ്ധിമുട്ടുകളും സാങ്കേതികമായ വശങ്ങള് പരിശോധിക്കാനും സബ് കമ്മിറ്റി രൂപീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.