തൃശൂർ: തൃശൂർ പൂരം പ്രദർശനത്തിന് തുടക്കമായി. വടക്കുന്നാഥ ക്ഷേത്രമൈതാനിയിലെ കിഴക്കേ നടയിലെ സ്ഥിരം പ്രദർശന നഗരിയിൽ മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. ലോകമാകെ പടർന്ന കോവിഡിനൊപ്പം ജീവിക്കുകയാണെന്നും പ്രതിരോധങ്ങളോടെ പൂരം ആഘോഷിക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ ആചാരങ്ങളും പ്രൗഢിയോടെ തന്നെ നടത്തും. കഴിഞ്ഞ തവണ പൂരം നടത്താൻ കഴിയാതിരുന്ന നഷ്ടത്തിൽ പൂരത്തിന് സാമ്പത്തിക സഹായമനുവദിക്കും. സർക്കാർ ബജറ്റിൽ ഇത് പ്രഖ്യാപിച്ചിട്ടുണ്ട്. ആറാട്ടുപുഴ, പെരുവനം പൂരങ്ങളും കൊടുങ്ങല്ലൂർ ഭരണി ഉത്സവവും നടത്തി. തൃശൂർ പൂരം ലോകമാകെ കാത്തിരിക്കുന്നതാണ്. അതുകൊണ്ടാണ് സർക്കാർ ഇടപെടൽ.
ചീഫ് സെക്രട്ടറിയും കലക്ടറുടെ നിരീക്ഷണത്തിലുമായി പൂരം ഒരുക്കങ്ങൾ ആരംഭിച്ചത്. പൂരം പ്രദർശനവും പൂരച്ചടങ്ങുകളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളോടെ പ്രൗഢിയോടെ തന്നെ നടത്തുമെന്ന് മന്ത്രി അറിയിച്ചു. സർക്കാർ തൃശൂരിെൻറ പൂര വികാരത്തിനൊപ്പമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. കോവിഡ് വീണ്ടും ആശങ്ക നൽകുന്നുണ്ട്. മുൻകരുതലോടെയും പ്രതിരോധത്തിൽ അയവില്ലാതെയും പൂര ചടങ്ങുകളെല്ലാം നടത്തും.
വെടിക്കെട്ടും ആനയെഴുന്നള്ളിപ്പുമുൾപ്പെടെ പകിട്ട് കുറയാതെയും ഗാംഭീര്യം ചോരാതെയും എല്ലാം ആഘോഷിക്കും. വികാരപ്രകടനമല്ല, വിവേകപൂർവം ചർച്ച ചെയ്ത് പ്രശ്നങ്ങൾ പരിഹരിക്കുകയാണ് സർക്കാർ ചെയ്തതെന്നും മന്ത്രി പറഞ്ഞു. കോവിഡ് സാഹചര്യത്തിൽ പ്രദർശനം ഇ-ടിക്കറ്റ് മുഖേന നിയന്ത്രിക്കണമെന്ന ആരോഗ്യവകുപ്പിെൻറ ഉത്തരവിനെതിരെ പ്രതിഷേധമുയരുകയും കോൺഗ്രസ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുകയും ചെയ്തത് പരോക്ഷമായി സൂചിപ്പിച്ചായിരുന്നു മന്ത്രിയുടെ വിമർശനം.
മേയർ എം.കെ. വർഗീസ് മുഖ്യാതിഥിയായിരുന്നു. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.കെ. ഡേവീസ്, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻറ് വി. നന്ദകുമാർ, മുൻ മേയറും കോർപറേഷൻ പ്രതിപക്ഷ കക്ഷി നേതാവുമായ രാജൻ ജെ പല്ലൻ, കൊച്ചിൻ ദേവസ്വം ബോർഡ് അംഗങ്ങളായ എം.ജി. നാരായണൻ, വി.കെ. അയ്യപ്പൻ, കൗൺസിലർമാരായ പൂർണിമ സുരേഷ്, റെജി ജോയ്, പാറമേക്കാവ് ദേവസ്വം പ്രസിഡൻറ് കെ. സതീഷ് മേനോൻ, സെക്രട്ടറി ജി. രാജേഷ്, തിരുവമ്പാടി ദേവസ്വം പ്രസിഡൻറ് പ്രഫ. ചന്ദ്രശേഖരൻ, വല്ലത്ത് രാംകുമാർ എന്നിവർ സംബന്ധിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാർ സ്ഥാപനങ്ങളുടേത് ഉൾപ്പെടെ 168 സ്റ്റാളുകളാണ് ഇത്തവണ പ്രദർശനത്തിലുള്ളത്. കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം നിയന്ത്രിച്ചാണ് പ്രദർശന നഗരിയിലേക്ക് പ്രവേശനം. ഈ മാസം 23നാണ് തൃശൂർ പൂരം.
തൃശൂർ: തൃശൂർ പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിെൻറ പന്തൽ കാൽനാട്ട് 15ന് നടക്കും. നടുവിലാലിലും നായ്ക്കനാലിലുമാണ് തിരുവമ്പാടി വിഭാഗത്തിെൻറ പന്തലുകൾ ഉയരുക. ചെറുതുരുത്തി ആരാധന പന്തൽ വർക്സ് ഉടമ സെയ്തലവിയാണ് ഇരു പന്തലുകളുടെയും നിർമാണം.
15ന് രാവിലെ 9.30നും 10നുമാണ് പന്തലുകളുടെ കാൽനാട്ടൽ. നേരേത്ത നടുവിലാൽ പന്തലിെൻറ ദീപവിതാനം റെക്കോഡിൽ ഇടം നേടിയിരുന്നു. മണികണ്ഠനാലിൽ പാറമേക്കാവ് വിഭാഗത്തിെൻറ പന്തൽ നിർമാണം പുരോഗമിക്കുകയാണ്. തേക്കിൻകാട് മൈതാനിയിൽ പൂരം പ്രദർശനത്തിന് തുടക്കമായി. 23നാണ് പൂരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.