അടച്ചിട്ട മാളയിലെ ആധുനിക മത്സ്യ മാര്‍ക്കറ്റ്
മാള: നാഷനൽ ഫിഷറീസ് ഡവലപ്മെന്റ് ബോർഡിന്റെയും സംസ്ഥാന തീരദേശ വികസന കോർപറേഷന്റെയും സംയുക്ത സംരംഭമായ മാളയിലെ ആധുനിക മത്സ്യ മാർക്കറ്റ് അടച്ചുപൂട്ടി.
മത്സ്യ വിൽപനക്കാർക്കായി നിർമിച്ച ആധുനിക മത്സ്യമാർക്കറ്റ് ഇനി ഓർമ. ബുധനാഴ്ചയാണ് പഞ്ചായത്ത് സെക്രട്ടറി കേന്ദ്രം അടച്ച് സീൽ ചെയ്തത്. 2013ലാണ് ഉദ്ഘാടനം നടന്നത്.
മുസ്്രിസ് പൈതൃക പദ്ധതിയിൽ ടൗണിലെ സിനഗോഗ് ഉൾപ്പെടെയുള്ള പ്രദേശത്തിന്റെ രേഖ കൈമാറിയിരുന്നു. ഇതിന്റെ ഭാഗമായാണ് അടച്ചുപൂട്ടലെന്ന് വൈസ് പ്രസിഡന്റ് ടി.പി. രവീന്ദ്രൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇതുസംബന്ധിച്ച് മാർക്കറ്റിലെ കച്ചവടകാർക്ക് നോട്ടിസ് നൽകിയിരുന്നു.
ലക്ഷക്കണക്കിന് രൂപ ചെലവിൽ നിര്‍മിച്ച ആധുനിക മത്സ്യ മാര്‍ക്കറ്റും അനുബന്ധ സംവിധാനങ്ങളും ഇതോടെ നിശ്ചലമായി.
മലിനജലം സംസ്കരിച്ച് ശുദ്ധജലമാക്കി മാറ്റുന്ന സംവിധാനത്തിനും ലക്ഷക്കണക്കിന് രൂപയാണ് ചെലവഴിച്ചത്. 75 ലക്ഷം രൂപ ചിലവഴിച്ചാണ് ആധുനിക മത്സ്യമാര്‍ക്കറ്റിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. പഞ്ചായത്തിന് ലഭിച്ചിരുന്ന വാടക വരുമാനവും ഇല്ലാതാവുകയാണ്.
മത്സ്യക്കച്ചവടക്കാരെ പഞ്ചായത്ത് അവഗണിക്കുകയാണെന്ന പരാതിയുണ്ട്. ബദൽ കെട്ടിടവും ഒരുക്കി നൽകണമെന്നും ആവശ്യമായ ഫ്രീസിങ് സംവിധാനം വേണമെന്നും ആവശ്യമുണ്ട്. അതേസമയം, നേരത്തേ ടൗണില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ മത്സ്യകച്ചവടം പഞ്ചായത്ത് നിരോധിച്ച് ഉത്തരവ് ഇറക്കിയിരുന്നു. വിഷയത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
നിയമയുദ്ധത്തിനൊരുങ്ങാനുള്ള തായാറെടുപ്പിലാണ് വ്യാപാരികൾ. വെള്ളിയാഴ്ച പ്രക്ഷോഭ പരിപാടികൾക് തുടക്കം കുറിക്കുമെന്ന് ഐ.എൻ.ടി.യു.സി മാള കമ്മിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.