തൃശൂർ: കാർഷിക മേഖലയിൽ വേറിട്ട ആശയങ്ങളുള്ളവർക്കും നൂതന സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും അഗ്രിപ്രണർഷിപ്പ് ഓറിയയേൻറഷൻ േപ്രാഗ്രാമിലേക്കും (കെ.എ.യു. റെയ്സ് 2021), നിലവിൽ സംരംഭം തുടങ്ങിയവർക്ക് പ്രാട്ടോടൈപ്പുകളുടെ വിപുലീകരണത്തിനും വാണിജ്യവത്കരണത്തിനുമായി സ്റ്റാർട്ട് അപ്പ് ഇൻക്യുബേഷൻ േപ്രാഗ്രാമിലേക്കും (കെ.എ.യു. പേസ് 2021) കാർഷിക സർവകലാശാല അപേക്ഷ ക്ഷണിച്ചു.
കേന്ദ്ര സർക്കാരിെൻറകാർഷിക കർഷകക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ആർ. കെ. വി. വൈ റാഫ്ത്താർ പദ്ധതിയുടെ കീഴിലാണ് േപ്രാഗ്രാമുകൾ സംഘടിപ്പിക്കുന്നത്.
കെ.എ.യു. റെയ്സ് 2021 േപ്രാഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് രണ്ടു മാസം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടിയും പരിശീലനം വിജയകരമായി പൂർത്തിയാക്കിയവരിൽ നിന്ന് തിരഞ്ഞെടുക്കുന്നവർക്ക് അഞ്ച് ലക്ഷം രൂപ വരെ ഗ്രാൻഡും ലഭിക്കും. കെ.എ.യു. പെയ്സ് 2021 േപ്രാഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് േപ്രാട്ടോടൈപ്പുകളുടെ വാണിജ്യവത്കരണത്തിനായുള്ള വിദഗ്ധ മാർഗ നിർദ്ദേശങ്ങളും സാങ്കേതിക സാമ്പത്തിക സഹായവും അഗ്രിബിസിനസ്സ് ഇൻക്യൂബേഷൻ സൗകര്യം ഉപയോഗപ്പെടുത്തുവാനുള്ള അവസരവും ഉണ്ടാകും.
വിവിധ ഘട്ട സ്ക്രീനിങ്ങുകൾക്കു ശേഷം തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ട് അപ്പുകൾക്ക് പരമാവധി 25 ലക്ഷം രൂപ വരെ ഗ്രാൻഡും നൽകും. കൂടുതൽ വിവരങ്ങൾക്ക് www.kau.in അല്ലെങ്കിൽ rabi.kau.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി 31.05.2021. ഫോൺ നമ്പർ. 7899423314/9496987073/0487 243 8331/0487 243 8332
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.