
കൊലപാതകം നടന്ന സ്ഥലത്ത് വിരലടയാള വിദഗ്ധർ പരിശോധന നടത്തുന്നു
വാടാനപ്പള്ളി: മൊളു ബസാറിൽ സഹപ്രവർത്തകനെ കെട്ടിടത്തിൽനിന്ന് തള്ളിയിട്ട് തലക്കടിച്ച് കൊലപ്പെടുത്തിയ പ്രതി സാജൻ ചാക്കോയുമായി പൊലീസ് തെളിവെടുത്തു. ‘ഞാൻ അവനെ കൊന്നില്ലെങ്കിൽ അവൻ എന്നെ കൊല്ലുമായിരുന്നു’വെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
അനിൽ കുമാറിനെയാണ് സാജൻ കൊലപ്പെടുത്തിയത്. ഡ്രൈവറായ അനിൽകുമാർ ജോലിക്കിടയിലും മദ്യപിക്കുമായിരുന്നത്രെ. ഈ വിവരം സ്ഥാപന ഉടമയോട് പറയുമെന്ന് ഒന്നിച്ചുള്ള മദ്യപാനത്തിനിടെ സാജൻ പറഞ്ഞതാണ് ഇവർ തമ്മിൽ വാക്കുതർക്കത്തിന് കാരണമായത്.
താൻ ജോലിക്കിടെ മദ്യപിക്കുന്ന കാര്യം ഉടമയോട് പറഞ്ഞാൽ കൊല്ലുമെന്ന് അനിൽകുമാർ ഭീഷണിപ്പെടുത്തിയത്രേ. തുടർന്നുള്ള കൈയാങ്കളിയിലാണ് സാജൻ അനിൽകുമാറിനെ തള്ളി താഴെയിട്ടത്. വീണിട്ടും സാജനെ കൊല്ലുമെന്ന് അനിൽകുമാർ പറഞ്ഞിരുന്നുവത്രെ. കൊന്നില്ലെങ്കിൽ അനിൽകുമാർ തന്നെ ശരിപ്പെടുത്തുമെന്ന തോന്നലാണ് കല്ലുകൊണ്ട് അടിച്ച് മരണം ഉറപ്പാക്കിയതെന്ന് സാജൻ പൊലീസിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.