പുത്തൂര്‍: കാടിറങ്ങിയ കാട്ടാന വിളയാട്ടത്തിൽ വ്യാപക കൃഷിനാശം. മരോട്ടിച്ചാല്‍ ചീരകുണ്ട് കണ്ടാശ്ശേരി അശോകന്, വാക്കനാംപടത്തില് പോള്‍സണ്‍, കള്ളിപറമ്പില്‍ ലോനപ്പന് എന്നിവരുടെ പറമ്പിലെ കുലച്ചതടക്കം അഞ്ഞൂറിലധികം നേന്ത്രവാഴകള്‍ നശിപ്പിച്ചു. കഴിഞ്ഞ ബുധനാഴ്ച മുതല്‍ തുടങ്ങിയതാണ് കാട്ടാനശല്യം. പുലർച്ച രണ്ട് വരെ പറമ്പില്‍ കാവല്‍നിന്ന നാട്ടുകാര്‍ വീട്ടിലേക്ക് മടങ്ങിയ ശേഷമാണ് ആനകള്‍ ഇറങ്ങിയത്. വനമേഖലയോട് ചേര്‍ന്ന പ്രദേശത്തെ വൈദ്യുതി വേലിക്ക് മുകളിലേക്ക് മരം ഇട്ട് നശിപ്പിച്ച ശേഷമാണ് കാട്ടാനകൾ പറമ്പുകളിലേക്ക് ഇറങ്ങുന്നത്.
പ്രധാനമായും വാഴപ്പിണ്ടിയാണ് ആനകള്‍ തിന്നുന്നത്. ഇത് സംബന്ധിച്ച് കൃഷി ഓഫിസിലും വനംവകുപ്പിലും പരാതി നല്‍കിയെങ്കിലും ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുന്നതില്‍ മാത്രം നടപടി ഒതുങ്ങുകയാണ് പതിവ്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കള്ളിപറമ്പില്‍ ലോനപ്പന്റെ രണ്ടായിരത്തിലധികം നേന്ത്രവാഴകളാണ് ആനകള്‍ നശിപ്പിച്ചത്. എന്നാല്‍ ലോനപ്പന് ഇതുവരെ നഷ്ടപരിഹാരമൊന്നും ലഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.