കേരളത്തിന് കേന്ദ്രത്തി‍െൻറ പ്രത്യേക പരിഗണന അനിവാര്യം -മന്ത്രി പി. പ്രസാദ്

കേരളത്തിന് കേന്ദ്രത്തി‍ൻെറ പ്രത്യേക പരിഗണന അനിവാര്യം -മന്ത്രി പി. പ്രസാദ് തിരുവനന്തപുരം: കാലാവസ്ഥ വ്യതിയാനംമൂലം കാർഷിക മേഖലയിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് കേന്ദ്രത്തിൽനിന്നും പ്രത്യേക പരിഗണന ലഭിക്കണമെന്ന് കൃഷിമന്ത്രി പി. പ്രസാദ്​ ആവശ്യപ്പെട്ടു. കാലംതെറ്റി പെയ്യുന്ന മഴയിൽ നശിക്കുന്നത് ഒട്ടനവധി കൃഷിയിടങ്ങളും കാർഷിക വിഭവങ്ങളുമാണ്. ഒട്ടേറെ ചെറുകിട കർഷകർ കാർഷിക വൃത്തിയിൽ ഏർപ്പെടുന്ന കേരളത്തിന് തുടർച്ചയായുണ്ടാകുന്ന കൃഷിനാശം താങ്ങാനാവുന്നതല്ല. കാലാവസ്ഥ വ്യതിയാനം കൂടുതൽ ബാധിക്കുന്നത് കുട്ടനാട്ടിലും ചേർന്നുള്ള പ്രദേശങ്ങളിലുമാണ്. മഴ സംസ്ഥാനത്തെ മറ്റ്​ പ്രദേശങ്ങളിലെ നെൽകൃഷിയെയും സാരമായി ബാധിച്ചു. അത്യുൽപാദന ശേഷിയുളള വിത്തുൾപ്പെടെയുള്ള ഉൽപാദനോപാധികളുടെ വിതരണത്തിനായി സുസ്ഥിര നെൽകൃഷി വികസന പദ്ധതി പ്രകാരം ഹെക്ടറിന് 5500 രൂപയാണ് സംസ്ഥാന സർക്കാർ നൽകുന്നത്. വിളവെടുപ്പ് കാലത്തുണ്ടാവുന്ന കനത്ത മഴയും വെള്ളപ്പൊക്കവും സംഭരണത്തിന് തടസ്സം സൃഷ്ടിക്കുന്നു. കാലാവസ്ഥ വ്യതിയാനവും കുട്ടനാട് പോലുള്ള പ്രദേശങ്ങളുടെ പ്രത്യേകതകളും കണക്കിലെടുത്ത് കേരളത്തിന് പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചാൽ മാത്രമേ കർഷകർക്ക് നിലനിൽക്കാനാവൂ. കൃഷിയുടെ ഉൽപാദന ചെലവ് കുറക്കാൻ ഉൽപാദനോപാധികളുടെ വില നിയന്ത്രിച്ചേ മതിയാവൂ. ഇക്കാര്യങ്ങളിലെല്ലാം കേന്ദ്ര സർക്കാറിന്റെ പ്രത്യക പരിഗണന കാർഷിക മേഖലക്ക് അനിവാര്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.