നേരിയ ആശ്വാസംപോലും നൽകാന്‍ തയാറാകുന്നില്ല -ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: കേന്ദ്രത്തേക്കാള്‍ കൂടുതല്‍ ഇന്ധനനികുതി ലഭിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ജനങ്ങൾക്ക്​ നേരിയ ആശ്വാസംപോലും നൽകാന്‍ തയാറല്ലെന്ന്​ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വിവിധ നികുതികളിലായി സംസ്ഥാനത്തിന് ഒരു ലിറ്റര്‍ പെട്രോളില്‍നിന്ന് 34.64 രൂപയും ഡീസലില്‍നിന്ന് 23.70 രൂപയുമാണ് കൈനനയാതെ കിട്ടുന്നത്. കേന്ദ്രം നികുതി കുറച്ചതിനാൽ ഇതില്‍നിന്ന് പെട്രോളിന് 2.41 രൂപയും ഡീസലിന് 1.36 രൂപയും കേരളത്തില്‍ ആനുപാതികമായി കുറയും. അപ്പോഴും കേന്ദ്രത്തേക്കാള്‍ വളരെ കൂടുതല്‍ നികുതി ലഭിക്കുന്നത് കേരളത്തിനാണ്. യു.ഡി.എഫ് സര്‍ക്കാറിന്‍റെ കാലത്ത് ഇന്ധനവില കൂട്ടിയപ്പോള്‍ വര്‍ധിപ്പിച്ച വിലയുടെ നികുതി നാലു​ തവണ വേണ്ടെന്നു​വെച്ച് 619.17 കോടി രൂപയുടെ ആശ്വാസമാണ് ജനങ്ങള്‍ക്ക്​ നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.