റോഡ് തകർന്ന് ചളിക്കെട്ട്, യാത്രാദുരിതത്തിൽ നാട്ടുകാർ

ആറ്റിങ്ങൽ: മാവിൻമൂട് പോങ്ങിൽ - മൂന്നുമുക്ക് റോഡ് തകർന്ന് ചളിക്കെട്ടായതോടെ യാത്രാദുരിതത്തിൽ നാട്ടുകാർ. മഴയിൽ പല ഭാഗത്തായി ദീർഘദൂരം വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. കൽനടക്കാർക്കും ഇരുചക്ര വാഹനങ്ങൾക്കും കടന്നുപോകാൻ ഏറെ പ്രയാസമാണ്. പോങ്ങിൽ കോളനിക്ക് സമീപം ഇരുവശവും മതിൽ കെട്ടുള്ള മേഖലകളിലാണ് വെള്ളക്കെട്ടും ചളിയും കുഴികളും. റോഡിൽ ഈ ഭാഗത്ത് വളവായതിനാൽ അപകട സാധ്യതയും ഉണ്ട്. വെള്ളം കെട്ടിനിന്ന് ദുർഗന്ധവും വമിക്കുന്നു. സമീപത്തെ വീടുകളിൽ കഴിയുന്നവർക്ക് വലിയ ദുർഗന്ധം സഹിച്ചു കഴിയേണ്ട അവസ്ഥയാണ്. റോഡിലെ താഴ്ന്ന പ്രദേശങ്ങൾ ഉയർത്തി ഇന്റർലോക്ക് ചെയ്തോ മറ്റു മാർഗങ്ങളിലൂടെയോ ശാശ്വതപരിഹാരം ഉണ്ടാക്കണമെന്ന് പ്രദേശവാസികൾ ദീർഘകാലമായി ആവശ്യപ്പെടുകയാണ്. റോഡിന്‍റെ ശോച്യാവസ്ഥക്ക് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ്‌-എം ചെമ്മരുതി മണ്ഡലം പ്രസിഡന്റ് അജയൻ കല്ലമ്പലം അധികൃതർക്ക് നിവേദനം നൽകി. Twatl mavinmoodu road മാവിൻമൂട് പോങ്ങിൽ-മൂന്നുമുക്ക് റോഡിലെ വെള്ളക്കെട്ട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.