ശബ്​ദമലിനീകരണം: ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ഉപയോഗം നിരീക്ഷിക്കാൻ പൊലീസിന്​ നിർദേശം

തിരുവനന്തപുരം: ആരാധനാലയങ്ങളിലും പ്രാർഥന യോഗങ്ങളിലും ഉത്സവപ്പറമ്പുകളിലും മതചടങ്ങുകളിലും ഉച്ചഭാഷിണിയും വാദ്യോപകരണങ്ങളും ഉപയോഗിക്കുന്നത്‌ വ്യവസ്ഥാനുസൃതമായിട്ടാണോയെന്ന്​ ഉറപ്പുവരുത്താൻ പൊലീസിന്‌ നിർദേശം. ഇക്കാര്യങ്ങൾ പരിശോധിക്കണമെന്ന്‌ നേരത്തേ ബാലാവകാശ കമീഷൻ സർക്കാറിന്‌ നിർദേശം നൽകിയിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ്‌ ആഭ്യന്തരവകുപ്പ്​ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഡി.ജി.പിക്ക്​ നിർദേശം നൽകിയത്​. നിലവിൽ ശബ്ദമലിനീകരണം സംബന്ധിച്ച്‌ നിയമങ്ങളും കോടതി ഉത്തരവുകളും ഉണ്ടെങ്കിലും പലയിടത്തും പാലിക്കപ്പെടുന്നില്ല. ഉച്ചഭാഷിണികൾ, മൈക്രോഫോണുകൾ, മറ്റ്‌ വാദ്യോപകരണങ്ങൾ എന്നിവ അമിത ശബ്ദത്തിൽ ഉപയോഗിക്കുന്നത്‌ കുട്ടികൾ, രോഗികൾ, വയോധികർ, രോഗാവസ്ഥയിലുള്ളവർ തുടങ്ങിയവർക്ക്‌ ആരോഗ്യഭീഷണിയും അപകടവുമുണ്ടാക്കാറുണ്ട്‌. ആ സാഹചര്യത്തിൽ 2000 ത്തിലെ ശബ്ദമലിനീകരണം (ക്രമീകരണവും നിയന്ത്രണവും) ചട്ടത്തിലെ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന്‌ ഉറപ്പാക്കണമെന്നാണ്​ ഉത്തരവിൽ നിർദേശിച്ചിട്ടുള്ളത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.