വാഹനം പണയത്തിനെടുത്ത് ഉടമസ്ഥരെ വധിക്കാന്‍ ശ്രമം: ഒരാൾകൂടി പിടിയില്‍

വാഹനം പണയത്തിനെടുത്ത് ഉടമസ്ഥരെ വധിക്കാന്‍ ശ്രമം: ഒരാൾകൂടി പിടിയില്‍

വെള്ളറട: വാഹനം പണയത്തിനെടുത്ത ശേഷം ഉടമസ്ഥരെ വധിക്കാന്‍ ശ്രമിച്ച സംഘത്തിലെ ഒരു പ്രതി കൂടി പിടിയിൽ. മണലുവിള മാരായമുട്ടം മണലുവിള ഇടത്തട്ടുവീട്ടില്‍ ശ്രീജിത്ത് (22) ആണ് അറസ്റ്റിലായത്. സംഭവത്തില്‍ ആറാം പ്രതിയാണ് ശ്രീജിത്ത്. വാഹനം പണയത്തിനെടുത്ത ശേഷം ഉടമസ്ഥരെ തട്ടിക്കൊണ്ടുപോയി രഹസ്യസങ്കേതത്തില്‍ വെച്ച് മര്‍ദിച്ച്​ ഭീഷണിപ്പെടുത്തി വാഹന വില്‍പന കരാറില്‍ ഒപ്പിടുവിക്കുകയും മാല പിടിച്ചുപറിക്കുകയും ചെയ്തതിനാണ് അറസ്റ്റ്. കഴിഞ്ഞദിവസം സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പിടികൂടിയിരുന്നു. സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ മൃദുല്‍കുമാറിന്‍റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ സനല്‍ എസ്. കുമാര്‍, ദീപു എസ്. കുമാര്‍, സജിന്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. ചിത്രം. ശ്രീജിത്ത് (22)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.