ബാലരാമപുരം: തയ്ക്കാപ്പള്ളി പഴയ റോഡിലൂടെ വാഹനങ്ങൾ കടന്നുപോകണമെങ്കിൽ സർക്കസ് പഠിച്ചിരിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്. റോഡ് വികസനത്തിൻെറ ഭാഗമായി പതിറ്റാണ്ടുകളായി നിർമാണ പ്രവർത്തനം നടത്താതെ പോകുന്നത് നാട്ടുകാരെ ബുദ്ധിമുട്ടിലാക്കുന്നു. ബാലരാമപുരം തയ്ക്കാപ്പള്ളി റോഡാണ് അറ്റകുറ്റപ്പണി നടത്താതെ മാലിന്യം നിറഞ്ഞുകിടക്കുന്നത്. മഴക്കാലമെത്തിയാൽ റോഡ് പൂർണമായും വെള്ളം നിറഞ്ഞ് കൊതുകുകളുടെ കേന്ദ്രമാകും. അത്യാവശ്യ ഘട്ടങ്ങളിൾ ഓട്ടോറിക്ഷ വിളിച്ചാലും റോഡിൻെറ ശോച്യാവസ്ഥ കാരണം ഈ റോഡിലേക്ക് വരാറില്ല. റോഡ് കാടുകയറിയ അവസ്ഥയാണ്. പലപ്പോഴും ദേശീയ പാതയിൽ ഗതാഗതക്കുരുക്ക് നേരിടുമ്പോൾ ഇരുചക്രവാഹനങ്ങളുൾപ്പെടെയുള്ള യാത്രക്കാർ ആശ്രയിക്കുന്ന റോഡാണിത്. അടിയന്തരമായി റോഡിൻെറ നിർമാണ പ്രവർത്തനം ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാപ്ഷൻ pazhaya road blpm ബാലരാമപുരം തയ്ക്കാപ്പള്ളി പഴയറോഡ് തകർന്ന നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.