നിയമവ്യവസ്ഥ പാവപ്പെട്ടവരെ പരിഗണിക്കുന്നതാകണം -മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: രാജ്യത്തെ നിയമവ്യവസ്ഥ പാവപ്പെട്ടവരെ പരിഗണിക്കുന്നതാകണമെന്ന് മന്ത്രി വി. ശിവൻകുട്ടി. നിയമങ്ങൾ നിർദേശിക്കുകയും നിർമിക്കുകയും ചെയ്യുന്നവർക്ക് ഇതിന് ഉത്തരവാദിത്തമുണ്ട്. അഡീഷനൽ അഡ്വക്കറ്റ് ജനറൽ കെ.പി. ജയചന്ദ്രന് മുസ്​ലിം അസോസിയേഷ​ൻെറ ആഭിമുഖ്യത്തിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡൻറ് നാസർ കടയറ അധ്യക്ഷത വഹിച്ചു. ഇ.എം. നജീബ്, അഡ്വ.എ. അബ്​ദുൽ ഖരീം, എസ്.എൻ. രഘുചന്ദ്രൻ നായർ, ഡോ. കായംകുളം യൂനുസ്, ശാസ്തമംഗലം മോഹൻ, അഡ്വ. കൊല്ലേങ്കാട് ജയചന്ദ്രൻ, അഡ്വ. എം.എ. സിറാജുദ്ദീൻ, പി.എസ്. അബ്​ദുൽ ലത്തീഫ്, ഖാജാ മുഹമ്മദ്, തെന്നൂർ ഹംസ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.