'ഡോ. സൈനുദ്ദീൻ പട്ടാഴിയുടെ സസ്പെൻഷൻ പിൻവലിക്കണം'

തിരുവനന്തപുരം: പരിസ്ഥിതി ഗവേഷകനും ശാസ്ത്രജ്ഞനുമായ ഡോ. സൈനുദ്ദീൻ പട്ടാഴിയുടെ സസ്പെൻഷൻ ഉടൻ പിൻവലിക്കണമെന്ന് സേവ് എജുക്കേഷൻ ഫോറം ആവശ്യപ്പെട്ടു. കേരള സർവകലാശാല ജന്തുശാസ്ത്ര വിഭാഗത്തിലെ അധ്യാപകനായ ഡോ. സൈനുദ്ദീൻ പട്ടാഴിയെ ആ വകുപ്പിലെ മേധാവിയോട് മോശമായി പെരുമാറിയെന്നാരോപിച്ചാണ് സസ്പെൻഡ് ചെയ്‌തത്‌. എന്നാൽ, ഈ വിഷയത്തിൽ ഡോ. സൈനുദ്ദീൻ പട്ടാഴിയോട് വിശദീകരണം തേടുകയോ അദ്ദേഹത്തി​ൻെറ ഭാഗം കേൾക്കുകയോ ചെയ്‌തിട്ടില്ല. ഇത് സുപ്രീംകോടതി വിധിയുടെ നഗ്​നമായ ലംഘനമാണ്. സമൂഹത്തിന് ധാരാളം ഉപകാരപ്പെടുന്ന നിരവധി ഗവേഷണ പഠന പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുന്ന പട്ടാഴിക്ക് ത​ൻെറ ഗവേഷണങ്ങൾ തടസ്സം കൂടാതെ മുന്നോട്ട് കൊണ്ടുപോകാൻ സർവകലാശാല വേണ്ട നടപടി സ്വീകരിക്കണമെന്ന് ഫോറം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.