വഴിമുക്ക് സംഭവം ഐ.എൻ.ടി.യു.സി മൂന്നംഗ സമിതി അന്വേഷിക്കും

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് വഴിമുക്കിലുണ്ടായ അക്രമ സംഭവത്തെ പറ്റി വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഐ.എൻ.ടി.യു.സി ജില്ല കമ്മിറ്റി മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയതായി ജില്ല പ്രസിഡൻറ് വി.ആർ. പ്രതാപൻ അറിയിച്ചു. ഐ.എൻ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറി കെ.എം. അബ്​ദുസ്സലാം, ലോയേഴ്സ് കോൺഗ്രസ് ജില്ല പ്രസിഡൻറും ഐ.എൻ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറിയുമായ അഡ്വ. രാജീവ് ചാരാച്ചിറ, ജില്ല കമ്മിറ്റി അംഗം അഡ്വ. തലയൽ പ്രകാശ് എന്നിവരടങ്ങിയതാണ് അന്വേഷണസമിതി. മൂന്നു ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ സമിതി​െയ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ജില്ല പ്രസിഡൻറ്​ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.