കൊച്ചി: യു.ഡി.എഫ് ഘടകകക്ഷിയായ ജെ.എസ്.എസിൻെറ സംസ്ഥാന പ്രസിഡൻറായി പ്രഫ. എ.വി. താമരാക്ഷനെ തെരഞ്ഞെടുത്തു. കൊച്ചിയില്‍ ചേർന്ന ജെ.എസ്.എസ് സംസ്ഥാന ഭാരവാഹി യോഗമാണ് പ്രസിഡൻറിനെ തെരഞ്ഞെടുത്തത്. കെ.ആര്‍. ഗൗരിയമ്മയുടെ നിര്യാണത്തെതുടര്‍ന്ന് പാര്‍ട്ടി പ്രസിഡൻറ് സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. 2021 ജനുവരി 30, 31 തീയതികളില്‍ ആലപ്പുഴയില്‍ നടന്ന എട്ടാം സംസ്ഥാന സമ്മേളനത്തിലാണ് ജെ.എസ്.എസ് പ്രസിഡൻറായി കെ.ആര്‍. ഗൗരിയമ്മയെയും ജനറല്‍ സെക്രട്ടറിയായി അഡ്വ. എ.എന്‍. രാജന്‍ ബാബുവിനെയും തെരഞ്ഞെടുത്തത്. ജൂണില്‍ പ്രഫ. എ.വി. താമരാക്ഷൻെറ നേതൃത്വത്തിലുള്ള ആര്‍.എസ്.പി (ബി) ജെ.എസ്.എസില്‍ ലയിച്ചു. ചിത്രം മെയിൽ ekg chn03 പ്രഫ. എ.വി. താമരാക്ഷന്‍ (ജെ.എസ്.എസ് സംസ്ഥാന പ്രസി.)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.