മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ സി.പി.എം വഞ്ചിയൂർ ഏരിയ സമ്മേളനത്തിൽ വിമർശനം

* സംസ്ഥാന ശിശുക്ഷേമസമിതിക്ക്​ നേരെയും വിമർശനമുയർന്ന​ു തിരുവനന്തപുരം: ദത്ത് വിവാദത്തിലും മുഖ്യമന്ത്രിയുടെ ഓഫിസിന്​ നേരെയും സി.പി.എം വഞ്ചിയൂർ ഏരിയ സമ്മേളനത്തിൽ രൂക്ഷ വിമർശനം. സി.പി.എം സമ്മേളനങ്ങൾ ആരംഭിച്ചശേഷം നേതൃത്വത്തെ പ്രതിക്കൂട്ടിൽ നിർത്തുന്നത് ഇതാദ്യമാണ്. ദത്ത്​ വിവാദത്തിൽ സംസ്ഥാന ശിശുക്ഷേമസമിതിക്ക്​ നേരെയും വിമർശനം ഉയർന്നു. അനുപമ വിഷയം പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് ചർച്ചയിൽ അംഗങ്ങൾ പറഞ്ഞു. വിഷയത്തിൽ നടപടി വൈകുന്നത്​ കുറ്റകരമായ അനാസ്ഥയാണെന്ന്​ ചിലർ ചൂണ്ടിക്കാട്ടി. മാതാവിന്​ കുത്തിനെ കിട്ടണമെന്നാണ് നിലപാടെന്ന് ചർച്ചക്ക് മറുപടി പറഞ്ഞ ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ ശിശുക്ഷേമസമിതിയെ ന്യായീകരിച്ചുകൊണ്ട്​​ പറഞ്ഞു. സ്​റ്റാഫ് അംഗങ്ങളുടെ നിയമനത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫിസിന് നേരെ വിമർശനം ഉയർന്നത്. സർക്കാറിന് നാണക്കേടുണ്ടാക്കിയ സ്​റ്റാഫിനെ ഒഴിവാക്കാത്തത് എന്തുകൊണ്ടെന്ന് പ്രതിനിധികൾ പിണറായി വിജയ​ൻെറ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്ര​ൻെറ പേര് പറയാതെ ചോദിച്ചു. തിരുവനന്തപുരം നഗരസഭക്കെതിരെയും വിമർശനമുണ്ടായി. അഴിമതി ആരോപണങ്ങളിൽ വ്യക്തമായ മറുപടി വേണമെന്ന്​ പ്രതിനിധികൾ ആവശ്യപ്പെട്ടു. അഴിമതി ​െവച്ചുപൊറുപ്പിക്കരുത്. നഗരഭരണം പ്രവർത്തകരുടെ വിയർപ്പി​ൻെറ ഫലമാണെന്നും പ്രതിനിധികൾ ഓർമിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.