ബിരുദ വിദ്യാർഥിനി ഹോസ്​റ്റലിൽ തൂങ്ങിമരിച്ച നിലയിൽ

ശ്രീകാര്യം: ഒന്നാം വർഷ ബിരുദ വിദ്യാർഥിനി ഹോസ്​റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ. വിതുര ആനപ്പാറ ചെമ്പിക്കുന്ന് തെക്കുംകര വീട്ടിൽ ഗിരീശൻ കാണിയുടെ മകൾ രേഷ്മയെയാണ് (18) ശ്രീകാര്യം ചാവടിമുക്ക് എൻജിനീയറിങ്​ കോളജിന് സമീപം പ്രവർത്തിക്കുന്ന പ്രീമെട്രിക് ഹോസ്​റ്റലിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. ഉടൻതന്നെ ഹോസ്​റ്റൽ അധികൃതർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പെൺകുട്ടിയുടെ ആത്മഹത്യാകുറിപ്പ് മുറിയിൽനിന്ന് പൊലീസ് കണ്ടെടുത്തു. ശ്രീകാര്യം പൊലീസ് കേസെടുത്തു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.