പൗരത്വം, വോ​ട്ടെടുപ്പ്​: സ്വകാര്യ ബിൽ അവതരിപ്പിച്ച്​ കേരള എം.പിമാർ

ന്യൂഡൽഹി: രണ്ടു പ്രധാന വിഷയങ്ങളിൽ സ്വകാര്യ ബില്ലുകൾ ലോക്​സഭയിൽ അവതരിപ്പിച്ച്​ കേരളത്തിൽ നിന്നുള്ള എം.പിമാർ. പൗരത്വ നിയമഭേദഗതി, ആശാ വര്‍ക്കര്‍മാരുടെ സേവനം എന്നിവയുമായി ബന്ധപ്പെട്ട ബില്ലുകൾ എൻ.കെ. ​പ്രേമചന്ദ്രൻ കൊണ്ടുവന്നപ്പോൾ, തെരഞ്ഞെടുപ്പിലെ കള്ളവോട്ടും ആൾമാറാട്ടവും ഒഴിവാക്കാനുള്ള നിയമഭേദഗതി നിർദേശങ്ങളാണ്​ എം.കെ. രാഘവൻ അവതരിപ്പിച്ചത്​. 2014 ഡിസംബര്‍ 31 ന് മുമ്പ് ഇന്ത്യയിലേക്ക്​ കുടിയേറിയവര്‍ക്ക് ജാതിമത പരിഗണന കൂടാതെ പൗരത്വം നല്‍കണമെന്ന് ആവശ്യപ്പെടുന്നതാണ്​ പ്രേമചന്ദ്ര​ൻെറ പൗരത്വ നിയമഭേദഗതി ബിൽ. പൗരത്വം നല്‍കുന്നതിനായി ഇന്ത്യയിലെ താമസ കാലാവധി 11 വര്‍ഷമെന്നത് അഞ്ചു വര്‍ഷമായി കുറക്കണമെന്ന് നിലവിലെ നിയമത്തില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ മൂന്നാം പട്ടികയില്‍ പൗരത്വത്തിനായി അര്‍ഹത നിശ്ചയിക്കുന്നതിന് താമസ കാലാവധിക്കപ്പുറം അവര്‍ ഏത് ജാതിമത വിഭാഗത്തിലാണ്​ എന്നതു കൂടി കണക്കിലെടുത്താണ്. ആശാ വർക്കർമാരെ സർവിസില്‍ സ്ഥിരപ്പെടുത്തണമെന്നും അവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഗ്രൂപ്​ -സി ജീവനക്കാരുടെ സമാന പദവി നല്‍കണമെന്നും ആവശ്യപ്പെടുന്നതാണ്​ രണ്ടാമത്തെ ബിൽ. ആശാ വര്‍ക്കര്‍മാരെ കേന്ദ്ര ഗ്രൂപ്​ സി ഉദ്യോഗസ്ഥന്മാരുടെ പദവിയില്‍ സ്ഥിരപ്പെടുത്തുക, ഗ്രൂപ്​ സി ഉദ്യോഗസ്ഥരുടെ സേവന വേതന വ്യവസ്ഥകളും, വിരമിക്കല്‍ ആനുകൂല്യവും ആശാ വര്‍ക്കര്‍മാര്‍ക്ക് നല്‍കുക തുടങ്ങിയ വ്യവസ്ഥകളാണ് ബില്ലില്‍ പ്രധാനമായും ഉൾക്കൊള്ളിച്ചിട്ടുള്ളതെന്ന്​ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. ജനപ്രാതിനിധ്യം (ഭേദഗതി ), ആംബുലന്‍സ് ഡ്രൈവര്‍മാരുടെയും സഹായികളുടെയും ക്ഷേമം എന്നീ സ്വകാര്യ ബില്ലുകളാണ് എം.കെ. രാഘവൻ എം.പി ലോക്സഭയില്‍ അവതരിപ്പിച്ചത്. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്​ഷന്‍ 61 ഭേദഗതി ചെയ്യുന്ന ബില്ലില്‍, വോ​ട്ടെടുപ്പിൽ ആള്‍മാറാട്ടവും കള്ളവോട്ടും തടയുന്നതിനായി ആധാര്‍ ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനം വഴി വോട്ടെടുപ്പ് നടത്തണമെന്ന്​ നിർദേശിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.