ട്രെയിനുകൾക്ക് സ്​റ്റോപ്പ് അടൂർ പ്രകാശ് എം.പി കേന്ദ്രമന്ത്രിക്ക് കത്ത് നൽകി

ആറ്റിങ്ങൽ: ആറ്റിങ്ങൽ പാർലമൻെറ് മണ്ഡലത്തിലെ വിവിധ സ്​റ്റേഷനുകളിൽ ട്രെയിനുകൾക്ക് സ്​റ്റോപ്പ് അനുവദിക്കണമെന്ന്​ ആവശ്യപ്പെട്ട്​ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് അഡ്വ. അടൂർ പ്രകാശ് എം.പി കത്തുനൽകി. കോവിഡ് കാലത്ത് നിർത്തലാക്കിയ പല ട്രെയിനുകളും ഓടിത്തുടങ്ങിയെങ്കിലും മണ്ഡലത്തിലെ പല സ്​റ്റേഷനുകളിലും സ്​റ്റോപ്പുകൾ അനുവദിച്ച്‌ നൽകിയിട്ടില്ല. വർക്കല, കടയ്ക്കാവൂർ ചിറയിൻകീഴ് സ്​റ്റേഷനുകളിൽ സ്​റ്റോപ്പുള്ള ജയന്തി ജനത എക്സ്പ്രസ് ഓടിത്തുടങ്ങാത്തതുമൂലം യാത്രക്കാർ ബുദ്ധിമുട്ടനുഭവിക്കുകയാണ്. ഈ ട്രെയിൻ എത്രയും വേഗം ഓടിത്തുടങ്ങുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ എം.പി കത്തിൽ ആവശ്യപ്പെട്ടു. പുനലൂർ - മധുര ട്രെയിൻ പഴയരീതിയിൽ പാസഞ്ചർ ട്രെയിൻ ആയി ഓടുന്നതിനുള്ള നടപടികളെടുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. പുനലൂർ - കന്യാകുമാരി പാസഞ്ചറിന്​ മണ്ഡലത്തിലെ പ്രധാന സ്​റ്റേഷനുകളായ ചിറയിൻകീഴ്, കടയ്ക്കാവൂർ സ്​റ്റേഷനുകളിൽ സ്​റ്റോപ്പ് അനുവദിക്കണമെന്നും അടൂർ പ്രകാശ് കേന്ദ്രമന്ത്രിയെ നേരിൽകണ്ട് ആവശ്യമറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.