തൊഴിലാളി മരിച്ചനിലയിൽ

കരുനാഗപ്പള്ളി: ഇടക്കുളങ്ങര ഇൻഡസ്ട്രിയല്‍ എസ്റ്റേറ്റിലെ കടത്തിണ്ണയില്‍ തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി. കക്കൂസ് ശുചീകരണതൊഴിലാളിയായ കൊല്ലം ഉളിയകോവില്‍ സ്വദേശി രാജന്‍ ആണ് (50) ​ മരിച്ചത്​. മൃതദേഹത്തിനു സമീപം അരിഷ്ടക്കുപ്പിയും കണ്ടെത്തി. നാട്ടുകാരും പൗരസമിതിപ്രവര്‍ത്തകരും വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇൻഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ രണ്ട് ആയുര്‍വേദ അരിഷ്ടക്കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇയാള്‍ ഇവിടെനിന്നും അരിഷ്​ടം വാങ്ങിക്കഴിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. പൗരസമിതി പ്രവര്‍ത്തകരും ജനപ്രതിനിധികളും ഇടപെട്ട് രണ്ട് അരിഷ്ടക്കടകളും പൂട്ടിച്ചു. കഴിഞ്ഞ ഒമ്പതിന്​ ഇടക്കുളങ്ങര സ്വദേശി ബാബു (48) എന്നയാളും ആയുര്‍വേദ അരിഷ്ടക്കടയുടെ സമീപം തെങ്ങില്‍ ചുവട്ടില്‍ മരിച്ചനിലയിൽ കാണപ്പെട്ടിരുന്നു. കരുനാഗപ്പള്ളി പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.