പനവൂര്‍ പഞ്ചായത്തിന് 1.65 കോടിയുടെ ധനസഹായം  

നെടുമങ്ങാട്: പനവൂര്‍ പഞ്ചായത്തില്‍ പിന്നാക്ക വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട 34 കുടുംബശ്രീ യൂനിറ്റുകള്‍ക്ക് 1,64,48,000 രൂപയുടെ വായ്പ വിതരണം ചെയ്തു. കേരള പിന്നാക്ക വികസന കോര്‍പറേഷനും പനവൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ കമ്യൂണിറ്റി ഡെവലപ്മൻെറ് സൊസൈറ്റിയും വഴി തെരഞ്ഞെടുത്ത കുടുംബശ്രീകള്‍ക്കാണ് വായ്പ സഹായം നൽകിയത്. പിന്നാക്ക ക്ഷേമ വികസന മന്ത്രി കെ. രാധാകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഡി.കെ. മുരളി എം.എല്‍.എ അധ്യക്ഷനായി. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. മിനി, ജില്ല പഞ്ചായത്തംഗം എസ്. സുനിത, പിന്നാക്ക വികസന കോര്‍പറേഷന്‍ ജില്ല മാനേജര്‍ സുരേഷ് കുമാര്‍, മെമ്പര്‍ സെക്രട്ടറി ജസ്‌നഷാ, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വിദ്യ, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാര്‍, പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സംസാരിച്ചു. ഫോട്ടോ : പനവൂര്‍ പഞ്ചായത്തില്‍ പിന്നാക്ക വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട 34 കുടുംബശ്രീ യൂനിറ്റുകള്‍ക്ക് വായ്പ വിതരണം ചെയ്യുന്ന പദ്ധതി പിന്നാക്ക ക്ഷേമ വികസന മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.