തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനായി വോട്ടുയന്ത്രത്തിൽ സ്ഥാനാർഥികളുടെ പേരും ചിഹ്നവും ക്രമീകരിക്കുന്ന 'കാൻഡിഡേറ്റ് സെറ്റിങ്' ഇന്ന് നടക്കും.
വരണാധികാരികളുടെ ഓഫിസുകളിൽ സ്ഥാനാർഥികളുടെയും പ്രതിനിധികളുടെയും സാന്നിധ്യത്തിലാണിത്. ത്രിതല പഞ്ചായത്തുകളിൽ ജില്ലാ - ബ്ലോക്ക് - ഗ്രാമപഞ്ചായത്തുകളിലേക്ക് മൂന്ന് ബാലറ്റ് യൂനിറ്റുകളാണ് ഉപയോഗിക്കുന്നത്. ഗ്രാമപഞ്ചായത്തിൽ വെള്ളയും ബ്ലോക്ക് പഞ്ചായത്തിൽ പിങ്കും ജില്ലാ പഞ്ചായത്തിൽ ഇളം നീലയും നിറത്തിലുള്ള ബാലറ്റ് ലേബലുകളാണ് പതിക്കുന്നത്. മത്സരിക്കുന്ന സ്ഥാനാർഥികളുടെ എണ്ണം 15ൽ കൂടുതലുണ്ടെങ്കിൽ രണ്ടാമത് ഒരു ബാലറ്റ് യൂനിറ്റ് കൂടി ഉപയോഗിക്കും. കാൻഡിഡേറ്റ് സെറ്റിങ്ങിനുശേഷം കുറച്ച് മെഷീനുകളിൽ മോക് പോൾ ചെയ്യും. ഇതിെൻറ ഫലം സ്ഥാനാർഥികളെ കാണിച്ച് പ്രാഥമിക പരിശോധന പൂർത്തിയാക്കി പിങ്ക് പേപ്പർ സീൽ ചുറ്റും. ഒരു സ്ഥാനാർഥിക്ക് ഒരാൾ എന്ന നിലയിലാകും ഹാളിലേക്ക് പ്രവേശനം അനുവദിക്കുക. പരമാവധി 30 പേരെയേ ഹാളിൽ അനുവദിക്കൂ. കാൻഡിഡേറ്റ് സെറ്റിങ് പൂർത്തിയാക്കി വോട്ടുയന്ത്രങ്ങൾ വരണാധികാരികളുടെ മേൽനോട്ടത്തിൽ പ്രത്യേക സ്ട്രോങ് റൂമുകളിൽ സൂക്ഷിക്കും. ഇവിടെനിന്നാകും പോളിങ് സാമഗ്രികളുടെ വിതരണം നടക്കുക. ഡിസംബർ ഏഴിനാണ് ജില്ലയിൽ ഇ.വി.എമ്മുകളുടെയും പോളിങ് സാമഗ്രികളുടെയും വിതരണം.
തിരുവനന്തപുരം കോർപറേഷനിലെ 51 മുതൽ 75 വരെയുള്ള വാർഡുകളിലെ മത്സരിക്കുന്ന സ്ഥാനാർഥികൾക്കുള്ള കാൻഡിഡേറ്റ് സെറ്റിങ് ഇന്ന് രാവിലെ ഏഴുമുതൽ മാർ ഇവാനിയോസ് കോളജ് കോമ്പൗണ്ടിലെ സർവോദയ വിദ്യാലയയിൽ നടക്കും. പങ്കെടുക്കുന്നവർക്ക് പ്രത്യേക പാസുകൾ വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.