മെഡിക്കല്‍ കോളജ്: വിഴിഞ്ഞം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രോഗിയുമായി പട്ടത്തുളള സ്വകാര്യ ആശുപത്രിയിലെത്തിയ വിഴിഞ്ഞം എം. അലിയാര് ചാരിറ്റബില്‍ സൊസൈറ്റിയുടെ ആംബുലന്‍സ് ഡ്രൈവറെ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദിച്ചതായി പരാതി.
വെളളായണി പൂങ്കുളം കല്ലടിച്ചാന്മൂല പുത്തന്‍വിള വീട്ടില്‍ രഞ്ജിത്തിനാണ് മര്‍ദനമേറ്റത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം.
ആംബുലന്‍സിനുളളില്‍ രോഗി ഛര്‍ദിച്ച രക്തം കഴുകുന്നതിനായി രജ്ഞിത്ത് സുരക്ഷാ ജീവനക്കാരനില്‍ നിന്ന് അനുവാദം വാങ്ങി സമീപത്തെ പൈപ്പില്‍ നിന്ന് വെളളമെടുത്ത് വാഹനം കഴുകുകയാക്കുകയുമായിരുന്നു. ഈ സമയം പ്രധാന സെക്യൂരിറ്റി ജീവനക്കാരനെത്തി ആരോടു ചോദിച്ചിട്ടാണ് വാഹനം കഴുകിയതെന്ന് ചോദിച്ച് വാക്കേറ്റത്തില്‍ ഏര്പ്പടുകയായിരുന്നു. തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന മറ്റൊരു സെക്യൂരിറ്റി ജീവനക്കാരനോട് ആംബുലന്‍സിന്റെ ചാവി ഊരിയെടുക്കാന്‍ പറഞ്ഞതായി പരാതിയില്‍ പറയുന്നു. ചാവി ഊരാന്‍ ശ്രമിക്കുന്നതിനിടെ ആംബുലന്‍സ് ഡ്രൈവര്‍ സെക്യൂരിറ്റി ജീവനക്കാരനെ തളളി മാറ്റിയ ചാവി കൈവശപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് നാല് സെക്യൂരിറ്റി ജീവനക്കാര്‍ ചേര്‍ന്ന് രജ്ഞിത്തിനെ മര്ദിച്ചതായിമെഡിക്കല് കോളജ് പൊലീസില്‍ നൽകിയ പരാതിയിൽ പറയുന്നു. ഇതിനു ശേഷം ഇയാളെ തടഞ്ഞുവെച്ച് മെഡിക്കല്‍ കോളജ് പൊലീസിനെ വിളിച്ചു. കൈക്ക് മുറിവും ശരീരത്തില്‍ മര്‍ദനവുമേറ്റ രഞ്ജിത്ത് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.
മര്‍ദിച്ചതായി പറയുന്ന സെക്യൂരിറ്റി ജീവനക്കാരൻ ഹരികുമാരന്‍ നായര്‍ (63), രാജു (50), തങ്കരാജ് (49) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. സെക്യൂരിറ്റി ജീവനക്കാരും ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ പരാതി നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.