ആറ്റിങ്ങൽ: കോലഞ്ചേരിയിൽ നടന്ന സംസ്ഥാന കരാട്ടേ ചാമ്പ്യൻഷിപ്പിൽ 13 സ്വർണവും 13 വെള്ളിയും എട്ട് വെങ്കലവും ഉൾപ്പെടെ 34 മെഡലുകൾ കരസ്ഥമാക്കി ആറ്റിങ്ങൽ കരാട്ടേ ടീം ചരിത്രവിജയം സ്വന്തമാക്കി. നിതിൻ, ദേവസൂര്യ എന്നിവർ ഇരട്ട സ്വർണവും സൂരജ് ഷാജി, അർജുൻ, അമൽ അശോക്, സൂരജ്, ഭവിൻ, വിശാഖ് ആലിം, അനാമിക, കാർത്തിക്, ഫെമിദ, ആഗ്നേയ എന്നിവർ ഓരോ സ്വർണവും ഫിദ, ചിത്ര, അവനി, രംഗൻ, ഭദ്ര, അഭിനവ്, കാശിനാഥ്, ദിയ സുഹാസ്, ഹെന ഡേവിഡ് എന്നിവർ വെള്ളിയും സ്വാതി, രാഘവ്, ആദിത്യ, അലീന, ഗൗരിലക്ഷ്മി, ദിയ എന്നിവർ വെങ്കലവും നേടി.
ആറ്റിങ്ങൽ കരാട്ടേ ടീം താരങ്ങളുടെ മെഡൽ വേട്ടയുടെ പിൻബലത്തിൽ മറ്റ് ജില്ലകളെ ബഹുദൂരം പിന്നിലാക്കി തിരുവനന്തപുരം ജില്ല ഓവറോൾ കിരീടം സ്വന്തമാക്കി. വിജയികളെ ആറ്റിങ്ങൽ സ്വസ്തിയ ഫിറ്റ്നസ് സ്പേസിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു. ജില്ല സ്പോർട്സ് കൗൺസിൽ അംഗം ലാലു, മുഖ്യപരിശീലകൻ സമ്പത്ത് വി, പരിശീലകരായ സുധീർ, വിഷ്ണു, അഖിൽ, സൂരജ്, ജ്യോതിഷ, ഷാജു തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.