ആറ്റിങ്ങൽ: പിറന്ന നാടിെൻറ മോചനത്തിനായി ബ്രിട്ടീഷ് അധിനിവേശത്തിെനതിരെ പോരാടി വീരമൃത്യു വരിച്ച വക്കം ഖാദറിെൻറ ധീര രക്തസാക്ഷിത്വത്തിന് വെള്ളിയാഴ്ച 79 ആണ്ട്. സ്വാതന്ത്ര്യസമര ചരിത്രത്തെയും സേനാനികളുടെ പങ്കിനെയും സ്ഥാപിത താൽപര്യങ്ങൾക്കായി തിരുത്താൻ ശ്രമിക്കുന്ന വർത്തമാന കാലഘട്ടത്തിൽ രക്തസാക്ഷിത്വദിനത്തിന് പ്രസക്തി ഏറെയാണ്.
ബ്രിട്ടീഷ് അധിനിവേശ ശക്തിക്കെതിെര രാജ്യാന്തര പോരാട്ടം നടത്തിയ ഐ.എന്‍.എ അംഗമായിരുന്ന വക്കം ഖാദര്‍ ദക്ഷിണേന്ത്യന്‍ ഭഗത് സിങ് എന്നാണറിയപ്പെട്ടിരുന്നത്. 1917 േമയ് 25ന് വക്കത്ത് വാവാകുഞ്ഞിെൻറയും ഉമ്മുസല്മയുെടയും നാലാമത്തെ മകനായി ജനനം. 1938ല്‍ നെടുങ്ങണ്ട സ്കൂളിലെ വിദ്യാർഥിയായിരിക്കുമ്പോഴാണ് സ്വാതന്ത്ര്യസമരരംഗത്തേക്ക് കടന്ന് വരുന്നത്. നെടുങ്ങണ്ട കടപ്പുറത്ത് സ്റ്റേറ്റ് കോണ്‍ഗ്രസ് സമ്മേളനത്തില്‍ പട്ടം താണുപിള്ളയും ഒപ്പമുണ്ടായിരുന്നവരും ആക്രമിക്കപ്പെട്ടപ്പോൾ സ്കൂള്‍ വിദ്യാർഥികളെ സംഘടിപ്പിച്ചായിരുന്നു രംഗപ്രവേശം. െപാലീസുകാര്‍ വീട്ടില്‍ ഖാദറിനെ തേടി വരാന്‍ തുടങ്ങിയപ്പോള്‍ വീട്ടുകാര്‍ തൊഴിലിനായി മലയായിലേക്ക് അയച്ചു.
22ാമത്തെ വയസ്സില്‍ മലയായിലെത്തിയ ഖാദര്‍ തൊഴില്‍ തേടുന്നതിന് പകരം ഇന്ത്യാ ഇന്‍ഡിപെന്‍ഡൻറ് ലീഗിെൻറ സജീവ വാളൻറിയറാവുകയും അതിലൂടെ ഐ.എന്‍.എയില്‍ ചേരുകയും ചെയ്തു. ഐ.എന്‍.എ തെരഞ്ഞെടുത്ത 33 അംഗ ആത്മഹത്യാ സ്ക്വാഡില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ഇരുപത് പേര് അടങ്ങുന്ന സംഘത്തെ ഇന്ത്യയിലേക്കയക്കാന്‍ തീരുമാനിച്ചു.
ഐ.എന്‍.എയുടെ തീരുമാനപ്രകാരം ആദ്യം ഇന്ത്യയിലെത്തിയ സംഘത്തിൽ വക്കം ഖാദര്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ കടല്‍തീരത്ത് വെച്ച് തന്നെ ഈ സംഘം പിടിക്കപ്പെട്ടു. സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഖാദര്‍ എഴുതിയ കത്ത് ലഭിക്കുമ്പോഴാണ് മകന് ഇന്ത്യയില്‍ ബ്രിട്ടീഷ് സൈന്യത്തിെൻറ പീഡനങ്ങള്‍ക്കിരയായി കഴിയുകയാണന്ന യാഥാർഥ്യം വീട്ടുകാര്‍ അറിയുന്നത്. ഹൈകോടതി ഉത്തരവിനെ തുടര്‍ന്ന് 1943 സെപ്റ്റംബര്‍ 10ന് വെള്ളിയാഴ്ച വക്കം ഖാദറിനെയും ഫൗജാസിങ്ങിനെയും അനന്തന്‍നായരെയും ബര്ധാനെയും തൂക്കിലേറ്റാന്‍ ബ്രിട്ടീഷ് അധികാരികള്‍ തീരുമാനിച്ചു.
ഒരേസമയം രണ്ട് പേരെ വീതം തൂക്കിലേറ്റാനുള്ള സൗകര്യമേ ജയിലിലുണ്ടായിരുന്നുള്ളൂ. തന്നോടൊപ്പം ഒരു ഹിന്ദുവിനെ തൂക്കിലേറ്റണം എന്ന് വക്കം ഖാദര്‍ സൂപ്രണ്ടിനോടാവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് അബ്ദുല്‍ ഖാദറിനൊപ്പം അനന്തന്നായരെ തൂക്കിലേറ്റിയത്. കഴുമരത്തിന് മുന്നില്‍ നിൽക്കുമ്പോഴും മതമൈത്രിക്ക് വേണ്ടി വാദിച്ച ഖാദറിെൻറ മനസ്സ് പതറിയിരുന്നിെല്ലന്നത് ശ്രദ്ധേയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.