ആറ്റിങ്ങല്‍: ഒളിവില്‍ കഴിഞ്ഞ കൊലക്കേസ് പ്രതി പിടിയില്‍. മൊബൈല്‍ ഉണ്ണി എന്ന അഖിലാണ് (25) പിടിയിലായത്. ചിറയിന്‍കീഴ് അഴൂര്‍ പെരുങ്ങുഴിയില്വെച്ച് കഴക്കൂട്ടം സ്വദേശി വിഷ്ണുവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിലാണ് അറസ്റ്റ്.
2019 മാര്‍ച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. മൈസൂരുവില്‍ മെക്കാനിക്കല്‍ ട്രെയിനറായി ജോലി നോക്കിയിരുന്ന വിഷ്ണുവിനെ സുഹൃത്തായ രാജ്സൂര്യന് മുന്‍ വൈരാഗ്യത്തിെൻറ പേരില്‍ പെരുങ്ങുഴി െറയില്‍വേ ക്രോസിനടുത്ത് ആളൊഴിഞ്ഞ പുരയിടത്തില്‍ വിളിച്ചുവരുത്തുകയും മറ്റ് പ്രതികളായ രാജാസംക്രാന്ത്, സുനാജ്, മുഹമ്മദ് ഷാഹിര്‍, അഖില്‍, അച്ചു എന്നിവര്‍ ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്. മറ്റ് പ്രതികളെ പൊലീസ് അടുത്തദിവസങ്ങളില്‍തന്നെ പിടികൂടിയിരുന്നു.
എസ്.ഐമാരായ മോഹനന്, അജയന്, ഷാഡോ ടീം അംഗങ്ങളായ എസ്.ഐ ബിജുഹക്ക്, സി.പി.ഒ സുധീര്‍, അനൂപ്, സുനില്‍രാജ് എന്നിവരടങ്ങിയ സംഘം വിഴിഞ്ഞം മുക്കോലയില്‍നിന്ന് പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.