ബാലരാമപുരം: ദേശീയപാതയിൽ ബാലരാമപുരം കൊടിനടയിൽ ട്രാഫിക് സിഗ്നൽ ലൈറ്റ് സ്ഥാപിക്കാത്തത് അപകടത്തിനിടയാക്കുന്നു. ഇടറോഡിലേക്ക് കയറുന്നതിനായി കൊടിനട ജങ്ഷനിൽ നൂറുകണക്കിന് വാഹനങ്ങളാണ് നിർത്തുന്നത്. പലപ്പോഴും തലനാരിഴക്കാണ് അപകടമൊഴിവാകുന്നത്. നെയ്യാറ്റിൻകര, തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തിരിയുന്നതാണ് അപകടത്തിനിടയാകുന്നത്. ഇടറോഡിലേക്കും ദേശീയപാതയിലും വിവിധ സ്ഥലങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ തിരിയുന്നതും കൊടിനട റോഡിൽ നിന്നാണ്.
ദേശീയപാത വികസനത്തെ തുടർന്ന് സിഗ്നൽ ലൈറ്റ് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അയൽ സംസ്ഥാനത്ത് നിന്നുൾപ്പെടെ വരുന്ന വാഹനങ്ങൾക്ക് ഇടറോഡുകൾ അറിയാതെ പെട്ടെന്ന് വാഹനം തിരിക്കുന്നതാണ് അപകടത്തിനിടയാക്കുന്നത്. കാൽനടയാത്രക്കാർ റോഡ് മുറിച്ച് കടക്കുമ്പോഴും അപകടസാധ്യത കൂടുതലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.