തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള മദ്യ ഔട്ട്ലെറ്റ് തെരഞ്ഞെടുക്കുന്ന രീതിയിൽ െബവ്ക്യൂ ആപ്പിൽ പരിഷ്കരണം. അതിനനുസരിച്ചുള്ള മാറ്റങ്ങൾ ഉടൻ വരുത്തുമെന്ന് ആപ് തയാറാക്കിയ സ്റ്റാർട്ടപ് കമ്പനി വ്യക്തമാക്കി. ഇൗ സംവിധാനം വരുന്നതോടെ നിലവിൽ പ്രതിസന്ധി നേരിടുന്ന ബെവ്കോ, കൺസ്യൂമർഫെഡ് ഒൗട്ട്ലെറ്റുകൾക്ക് ഗുണമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
ലോക്ഡൗണിന് ശേഷം മദ്യശാലകൾ തുറക്കുേമ്പാഴുണ്ടാകുന്ന തിരെക്കാഴിവാക്കാനാണ് ബിവറേജസ് കോർപറേഷെൻറ (ബെവ്കോ) മേൽനോട്ടത്തിൽ 'ബെവ്ക്യു' ആപ് തയാറാക്കിയത്. എന്നാൽ ഇൗ ആപ്പുമായി ബന്ധപ്പെട്ട് ആദ്യം മുതൽ പരാതി ഉയർന്നു.
ടോക്കൺ സംവിധാനമായിരുന്നു പരാതിക്ക് ഒരുകാരണം. ബാറുകൾക്ക് സഹായകമായ നിലയിലാണ് ഇൗ സംവിധാനമെന്ന് ആക്ഷേപമുയർന്നു. ബാറുകൾക്ക് വരുമാനം വർധിച്ചതായും വ്യക്തമായി. ടോക്കൺ ബുക്ക് ചെയ്യുേമ്പാൾ ഉപഭോക്താവ് നൽകുന്ന പിൻകോഡിനനുസരിച്ച് മദ്യശാല നിർദേശിക്കുന്ന രീതിയായിരുന്നു ഇതുവരെയുണ്ടായിരുന്നത്.
കിലോമീറ്ററുകൾക്ക് അപ്പുറമുള്ള ബാറുകളിലുൾെപ്പടെയാണ് ഉപഭോക്താവിന് ടോക്കൺ ലഭിച്ചിരുന്നത്.അതിനാൽ പലരും മദ്യം വാങ്ങാൻ പോയിരുന്നില്ല. ആളുകൾ എത്താത്ത സാഹചര്യത്തിൽ ബാറുകൾ ടോക്കണിലെ മദ്യം തോന്നുംപടി വിറ്റ് ലാഭമുണ്ടാക്കി. അത് ബെവ്കോ, കൺസ്യൂമർഫെഡ് ഒൗട്ട്ലെറ്റുകളുടെ വിൽപനയെ ബാധിച്ചിരുന്നു.
അതിെൻറ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോൾ മാറ്റം കൊണ്ടുവരാൻ എക്സൈസ് വകുപ്പ് അനുമതി നൽകിയത്. ഗൂഗിളിെൻറയും ആപ്പിളിെൻറയും അനുമതി ലഭിച്ചാൽ പുതിയ പരിഷ്കാരങ്ങൾ ശനിയാഴ്ച മുതൽ നടപ്പാകുമെന്നാണ് വിവരം. ഇത് ഓണക്കാലം കഴിഞ്ഞാലും തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.