നേമം: ഏകമകളുടെ വിയോഗം ഏൽപിച്ച ആഘാതം താങ്ങാനാകാെത രാജേഷും കവിതയും. പതിവുപോലെ ഓട്ടോ ഓടിച്ച് വീട്ടിലെത്തുന്ന പിതാവിനെയും കാത്തിരുന്ന മകൾ നിവേദിതക്ക് (ആറ്) സ്നേഹപൂർവം നൽകിയ മിക്സ്ചർ തൊണ്ടയിൽ കുടുങ്ങി കുട്ടിയുടെ ജീവൻ അപകടത്തിലാക്കുമെന്ന് ആ പിതാവ് കരുതിയില്ല.
നേമം തൃക്കണ്ണാപുരം പൂഴിക്കുന്ന് ട്രാവൻകൂർ ലെയിൻ തേവർ വിഴിഞ്ഞി വീട് ഇപ്പോൾ ശോകമൂകമാണ്. മകൾ നിവേദിത തങ്ങൾക്കൊപ്പമിെല്ലന്ന് ദമ്പതികൾക്ക് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. അടുത്ത വീട്ടിലെ ഇതേ പ്രായക്കാരിയായ കുട്ടിക്കൊപ്പമാണ് നിവേദിത മിക്സ്ചർ കഴിച്ചത്.
10 വർഷത്തിനുമുമ്പ് ആയിരുന്നു രാജേഷിെൻറയും കവിതയുടെയും വിവാഹം. നിരവധി ചികിത്സകൾ നടത്തി മൂന്നുവർഷത്തിനുശേഷമാണ് നിവേദിതയെ ദമ്പതികൾക്ക് ലഭിച്ചത്. എന്നാൽ, ഒന്നുകിൽ മാതാവ്, അല്ലെങ്കിൽ കുഞ്ഞ്; ആരെങ്കിലും ഒരാളെ മാത്രമേ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സാധിക്കൂ എന്ന് ഡോക്ടർമാർ വിധിയെഴുതിയിരുന്നതാണ്. അതുപോലെ കുഞ്ഞിന് ഹൃദയസംബന്ധമായ അസുഖവുമുണ്ടായിരുന്നു. എന്നാൽ, ഇവയെല്ലാം അതിജീവിച്ചാണ് മാതാവും കുഞ്ഞും പൂർണ ആരോഗ്യത്തോടുകൂടി ഭൂമിയിൽ ജീവിക്കാൻ ആരംഭിച്ചു.
നാലു വയസ്സിനുള്ളിൽ നിവേദിതക്ക് അസുഖം പൂർണമായും ഭേദമായി അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്നു. അതിനിടെയാണ് മരണം കൊണ്ടുപോയിരിക്കുന്നത്. ഒരു വീടുവെക്കുന്നതിനും ഓട്ടോ വാങ്ങുന്നതിനും രാജേഷിന് ലോൺ എടുക്കേണ്ടിവന്നു. അതിെൻറ കടബാധ്യത ഇനിയും തീർന്നിട്ടില്ല.
ഷീറ്റിട്ട വീട്ടിൽ സന്തോഷപൂർവം താമസിച്ചുവന്ന കുടുംബത്തെ മരണം ഒരു വെള്ളിടിപോലെയാണ് ആഘാതം ഏൽപിച്ചിരിക്കുന്നത്. ലോൺ അടയ്ക്കാൻ സാധിക്കാതെവന്നതോടെ നേരത്തേ വാങ്ങിയ ഓട്ടോ രാജേഷിന് വിൽക്കേണ്ടതായിവന്നു. ലോക്ഡൗണിൽ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ഗത്യന്തരമില്ലാതായി. ഓട്ടോയിൽ പച്ചക്കറികൾ കൊണ്ടുപോയി വിൽപന നടത്തി അതിൽനിന്ന് കിട്ടുന്ന വരുമാനംകൂടി ചേർത്താണ് ജീവിതത്തിെൻറ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ രാജേഷ് ശ്രമിച്ചുകൊണ്ടിരുന്നത്. വീടുവെക്കുന്നതിന് എടുത്ത മൂന്നരലക്ഷം രൂപ ഇപ്പോഴും കടബാധ്യതയായി അവശേഷിക്കുന്നു.
തിരുവനന്തപുരം: പ്രിയരേ... അതിദുഃഖകരമായ ഒരു വാർത്ത അറിയിക്കുന്നു... എന്നാണ് കോട്ടൺഹിൽ എൽ.പി സ്കൂളിലെ ഹെഡ്മാസ്റ്റർ കെ. ബുഹാരി തെൻറ ഫേസ്ബുക്ക് പേജിൽ കുറിച്ചത്. സ്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന നിവേദിത ഞായറാഴ്ച ഉച്ചക്ക് വീട്ടിൽ ലഘുഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ, ആഹാരം തൊണ്ടയിൽ കുടുങ്ങുകയും ആശുപത്രിയിൽ മരിക്കുകയും ചെയ്തു. അക്ഷരാർഥത്തിൽ സ്കൂൾ മുഴുവൻ കണ്ണീരിലാണ്.
തൃക്കണ്ണാപുരത്തെ, ഒാേട്ടാ തൊഴിലാളിയായ രാജേഷിെൻറയും വീട്ടമ്മയായ കവിതയുടെയും ഏകമകൾ. മരണവിവരമറിഞ്ഞ് തിങ്കളാഴ്ച രാവിലെ നിവേദിതയുടെ വീട്ടിെലത്തുേമ്പാൾ മകളുടെ വിയോഗം അമ്മ അറിഞ്ഞിട്ടില്ലായിരുന്നു.
ചെറിയ ക്ലാസ് മുതൽ തന്നെ പഠനത്തിലും മറ്റ് പ്രവർത്തനങ്ങളിലും മികവുകാട്ടിയ നിവേദിത ഇപ്പോൾ ഒാൺലൈൻ ക്ലാസിലും സജീവമാണ്. എൽ.കെ.ജിക്ക് സ്കൂളിലെത്തിയാണ് പഠിച്ചത്. യു.കെ.ജിയും തുടർന്ന്, ഇപ്പോൾ ഒന്നാം ക്ലാസും ഒാൺലൈനിലാണ്.
സംസ്കരിക്കാനുള്ള കുഴിയൊക്കെ വീട്ടിനോട് ചേർന്ന് തയാറാക്കിയിട്ടുണ്ട്. ആകെ രണ്ടുസെൻറ് സ്ഥലത്താണ് വീടും കിണറും. അതിൽ ചേർന്നാണ് ഇപ്പോൾ കുഴിമാടവും. വളരെ കരളലിയിക്കുന്ന കാഴ്ചയാണ് ആ വീട്ടിൽ. ഏക മകളായ ആ പൊന്നുമോളുടെ അകാല വേർപാടിൽ കോട്ടൺഹിൽ സ്കൂൾ ഒന്നടങ്കം വ്യസനിക്കുന്നതായും ഹെഡ്മാസ്റ്റർ കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: വീട്ടിൽ ലഘുഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ശ്വാസനാളത്തിൽ ആഹാരം കുടുങ്ങി മരിച്ച കോട്ടൺഹിൽ എൽ.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനി നിവേദിതയുടെ കുടുംബാംഗങ്ങളെ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വീട്ടിലെത്തി നേരിൽ കണ്ടു.
ഓട്ടോറിക്ഷ തൊഴിലാളിയായ രാജേഷിെൻറയും കവിതയുടെയും ഏകമകളായിരുന്നു നിവേദിത. കുടുംബത്തെ ആശ്വസിപ്പിച്ചാണ് മന്ത്രി മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.