ഷ​ഫീ​ഖ്

പെട്രോൾ പമ്പ് ജീവനക്കാരനെ വെട്ടിയ പ്രതി അറസ്റ്റിൽ

മംഗലപുരം: കണിയാപുരത്ത് പെട്രോൾ പമ്പിൽ ആക്രമണം നടത്തി ജീവനക്കാരനെ വെട്ടിയ സംഭവത്തിൽ ഒരാൾ മംഗലപുരം പൊലീസിന്റെ പിടിയിലായി.

ബൈക്കോടിച്ചിരുന്ന പള്ളിപ്പുറം പായ്ച്ചിറ സ്വദേശി ഷഫീഖ് (26) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 18നാണ് കണിയാപുരത്തെ ഇന്ത്യൻ ഓയിൽ പമ്പിൽ ക്യൂ തെറ്റിച്ച് പെട്രോൾ അടിച്ച് നൽകാത്തതിന് ബൈക്കിലെത്തിയ സംഘം അക്രമം നടത്തിയത്. വെട്ടുകത്തി കൊണ്ടുള്ള ആക്രമണത്തിൽ പമ്പിലെ ജീവനക്കാരനായ കണിയാപുരം ചിറ്റാറ്റുമുക്ക് സ്വദേശി അജീഷിന് (19) പരിക്കേറ്റിരുന്നു. സംഭവം നടക്കുമ്പോൾ നിരവധി വാഹനങ്ങൾ ഇന്ധനം നിറക്കാനായി പമ്പിൽ കാത്തു നിൽപുണ്ടായിരുന്നു.

ക്യൂവിൽ നിൽക്കാൻ ജീവനക്കാരൻ ആവശ്യപ്പെട്ടെങ്കിലും ഇവർ കൂട്ടാക്കാതെ പ്രകോപിതരായി അക്രമണത്തിന് മുതിരുകയായിരുന്നു. ബൈക്കിന് പിന്നിലിരുന്ന യുവാവാണ് ചാടിയിറങ്ങി ആക്രമണം നടത്തിയത്. ലഹരി സംഘത്തിലുള്ളവരാണ് അക്രമികളെന്ന വിവരം മനസ്സിലാക്കിയ പൊലീസ് അന്വേഷണമാരംഭിക്കുകയായിരുന്നു.

തുടർന്നാണ് ഒളിവിലായിരുന്ന ഷഫീഖ് പിടിയിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന കോട്ടയം രാമപുരം സ്വദേശി അമൽ വിനോദ് പിടിയിലാകാനുണ്ട്. അമൽ വിനോദാണ് ബൈക്കിൽ നിന്നിറങ്ങി ജീവനക്കാരെനെ വെട്ടിയത്. ഇരുവർക്കും വിവിധ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Defendant arrested for hacking petrol pump employee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.