തിരുവനന്തപുരം: അരുവിക്കര ജല ശുദ്ധീകരണശാലയിലെ അടിയന്തര ജോലികളെ തുടർന്ന് പമ്പിങ് നിർത്തിവെച്ചതിനാൽ ശനിയാഴ്ച നഗരത്തിൽ ജല വിതരണം മുടങ്ങി. മുൻകൂട്ടി അറിയിപ്പുണ്ടായിരുന്നതിനാൽ അധികപേരും വെള്ളം കരുതിയിരുന്നു.
ശനിയാഴ്ച രാവിലെ 7.30 മുതലാണ് നഗരത്തിൽ കഴക്കൂട്ടം, ശ്രീകാര്യം, ചെറുവയ്ക്കൽ, ഉള്ളൂർ, ഇടവക്കോട്, ചെല്ലമംഗലം, ചെമ്പഴന്തി, പൗഡിക്കോണം, ഞാണ്ടൂർക്കോണം, കിണവൂർ, മണ്ണന്തല, നാലാഞ്ചിറ, കേശവദാസപുരം, മെഡിക്കൽ കോളജ്, പട്ടം, മുട്ടട, കുടപ്പനക്കുന്ന്, പാതിരിപ്പള്ളി.
ചെട്ടിവിളാകം, ശാസ്തമംഗലം, കവടിയാർ, കുറവൻകോണം, നന്തൻകോട്, കുന്നുകുഴി, പാളയം, തൈക്കാട്, വഴുതക്കാട്, കാഞ്ഞിരംപാറ, പേരൂർക്കട, തുരുത്തുംമൂല, നെട്ടയം, കാച്ചാണി, വാഴോട്ടുകോണം, വട്ടിയൂർക്കാവ്, കൊടുങ്ങാനൂർ, പി.ടി.പി നഗർ, പാങ്ങോട്, തിരുമല, വലിയവിള, പൂജപ്പുര, വലിയശാല, ജഗതി, കരമന, ആറന്നൂർ, മുടവൻമുകള്, തൃക്കണ്ണാപുരം, നേമം.
പൊന്നുമംഗലം, പുന്നക്കാമുകൾ, പാപ്പനംകോട്, എസ്റ്റേറ്റ്, നെടുംകാട്, കാലടി, മേലാംകോട്, പുഞ്ചക്കരി, പൂങ്കുളം, വെള്ളാര്‍, തിരുവല്ലം, പൂന്തുറ, അമ്പലത്തറ, കമലേശ്വരം, കളിപ്പാൻകുളം, ആറ്റുകാല്‍, ചാല, മണക്കാട്, കുര്യാത്തി, പുത്തന്‍പള്ളി, മാണിക്യവിളാകം, ബീമാപള്ളി ഈസ്റ്റ്, ബീമാപള്ളി, മുട്ടത്തറ, ശ്രീവരാഹം, ഫോര്‍ട്ട്, തമ്പാനൂര്‍, വഞ്ചിയൂർ, ശ്രീകണ്ഠേശ്വരം.
പെരുന്താന്നി, പാല്‍ക്കുളങ്ങര, ചാക്ക, വലിയതുറ, വള്ളക്കടവ്, ശംഖുമുഖം, വെട്ടുകാട്, കരിക്കകം, കടകംപള്ളി, പേട്ട, കണ്ണമ്മൂല, അണമുഖം, ആക്കുളം, കുളത്തൂര്‍, ആറ്റിപ്ര, പൗണ്ടുകടവ്, പള്ളിത്തുറ വാർഡുകളിലും കല്ലിയൂർ, കരകുളം, അരുവിക്കര പഞ്ചായത്തുകളിലുമാണ് ജലവിതരണം തടസ്സപ്പെട്ടത്.
വൈകീട്ട് അഞ്ചോടെ ജോലികൾ പൂർത്തിയായി. തുടർന്ന് ആറരയോടെ നാല് പ്ലാന്റുകളിലേക്കും പമ്പിങ് തുടങ്ങി. ലൈനുകളെല്ലാം കാലിയായതിനാൽ ഇവ നിറയാൻ അര മണിക്കൂറോളം എടുത്തു.
താഴ്ന്ന പ്രദേശങ്ങളിലെ 20 ശതമാനം വീടുകളിൽ ഏഴരയോടെ വെള്ളമെത്തി. ഞായറാഴ്ച രാവിലെയോടെ 70 ശതമാനം വീടുകളിലും വെള്ളമെത്തുമെന്നാണ് പ്രതീക്ഷ. ഉയർന്ന പ്രദേശങ്ങളിൽ വെള്ളമെത്താൻ പിന്നെയും വൈകും. ഞായറാഴ്ച രാത്രിയോടെ ഇവിടങ്ങളിലും വെള്ളമെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.