അമ്പലത്തറ: റേഷന്‍ കടകൾ വഴി വിതരണം ചെയ്യുന്ന കിറ്റിൽ നിറക്കാനെത്തിച്ച സാധനങ്ങള്‍ക്ക് ഗുണനിലവാരമിെല്ലന്ന് കണ്ടെത്തി. എന്നാല്‍ പരിശോധനഫലം ഒൗദ്യോഗികമായ പുറത്തുവിടാൻ അധികൃതര്‍ തയാറായിട്ടില്ല. രണ്ടുദിവസം മുമ്പ് വലിയതുറയിലെ സിവില്‍ സപ്ലൈസ് ഗോഡൗണില്‍ വിജിലന്‍സ്, ലീഗല്‍ മെട്രൊളജി, ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗങ്ങള്‍ നടത്തിയ സംയുക്ത പരിശോധനയിലാണ് കിറ്റുകളിലേക്ക് നിറക്കുന്നതിന് എത്തിച്ച സാധനങ്ങള്‍ക്ക് ഗുണനിലവാരം ഇല്ലന്ന് കണ്ടത്തിയത്.സപ്ലൈകോയുടെ വിജിലന്‍സ് വിഭാഗം പലതവണ ക്രമക്കേടുകള്‍ കണ്ടത്തിയിരുന്നുവെങ്കിലും ഇതുവരെയും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് സംയുക്ത പരിശോധന നടന്നത്. പരിശോധന സമയത്ത് സ്റ്റോക്കില്പെടാത്ത പല സാധനങ്ങളും കണ്ടത്തി. ഭക്ഷ്യധാന്യങ്ങള്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് സൂക്ഷിച്ചിരുന്നത്. പല സാധനങ്ങളും കാലപ്പഴക്കമുള്ളതായിരുന്നു. പൂപ്പുപിടിച്ചവയും ഉണ്ടായിരുന്നു. ചില ചാക്കുകൾ പുഴുവരിക്കുന്ന നിലയിലും കണ്ടെത്തി.
പഞ്ചസാര, ഉഴുന്ന്, പയര്‍, ആട്ട മാവ്, കടല, മുളക്പൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി, പെരുംജീരകം, ഉലുവ, കടുക്, ഉപ്പ്, സോപ്പ്, എണ്ണ ഉൾപ്പെടെ 14 ഇനം സാധനങ്ങളാണ് കിറ്റിൽ റേഷന്‍ കടകള്‍ വഴി നല്‍കുന്നത്. ഇതിലേക്ക് നിറക്കാനെത്തുന്ന സാധനങ്ങളാണ് കാലാവധി കഴിഞ്ഞതും ഗുണനിലവാരം ഇല്ലാത്തതും ഉപയോഗശൂന്യമായതെന്നും കണ്ടെത്തിയത്. സാധനങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച് വ്യാപകമായി ആക്ഷേപം ഉയര്‍ന്നതിനെത്തുടർന്നായിരുന്നു സംയുക്ത പരിശോധന നടന്നത്.
സാധാരണ സിവില്‍ സപ്ലൈസ് ഗോഡൗണിലെത്തുന്ന സാധനങ്ങള്‍ ക്വാളിറ്റി കണ്‍ട്രോള്‍ ഉദ്യോഗസ്ഥര്‍ വന്ന് പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയ ശേഷമേ വിതരണത്തിന് നൽകാറൂള്ളൂ.
എന്നാല്‍ കിറ്റുകളിൽ നിറക്കാന്‍ എത്തുന്ന ലോഡുകളില്‍ ഒരണ്ണത്തില്‍ പോലും പരിശോധന നടത്താന്‍ ക്വാളിറ്റി കണ്‍ട്രോള്‍ ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ല. കിറ്റുകൾക്കായി സപ്ലൈകോ ഗോഡൗണുകളില്‍ എത്തുന്ന ലോഡുകള്‍ ഇവിടെനിന്നും നേരെ മാവേലി സ്റ്റോറുകളിലാണ് പോകുന്നത്. അവിടെ നിന്നും കിറ്റുകളാക്കി റേഷന്‍കടകളിലേക്ക് എത്തിക്കുകയാണ്. ഇതിനുപുറമേ സര്‍ക്കാര്‍ നീല കാര്‍ഡിനും വെള്ളക്കാര്‍ഡിനും 15 രൂപ നിരക്കില്‍ പത്ത് കിലോ അരി വിതരണം ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ വിതരണംചെയ്യുന്ന അരിക്ക് കാലപ്പഴക്കമുണ്ടെന്ന് പരാതി ഉയർന്നിരുന്നു. ഇൗ സാഹചര്യത്തിൽ കൂടിയാണ് വലിയതുറയിലെയും മേനംകുളത്തെയും ഗോഡൗണുകളില്‍ പരിശോധനക്ക് അധികൃതര്‍ തയാറായത്.
വലിയതുറ ഗോഡൗണില്‍ അഞ്ചു മണിക്കൂറോളം പരിശോധന നടത്തി സാധനങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ചു. മൂന്ന് ഗോഡൗണുള്ള വലിയതുറയില്‍ മുന്നിലുള്ള രണ്ടണ്ണത്തിലാണ് പരിശോധന നടന്നത്. എന്നാല്‍ പ്രധാനമായും കാലപ്പഴക്കം ചെന്നതും ഉപയോഗശൂന്യമായതുമായ ഭക്ഷ്യസാധനങ്ങള്‍ രഹസ്യമായി സൂക്ഷിരിക്കുന്ന മൂന്നാമത്തെ ഗോഡൗണില്‍ പരിശോധന നടത്താന്‍ സംഘം തയാറായിെല്ലന്ന് ആക്ഷേപമുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.