തിരുവനന്തപുരം: മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ വാർഷികത്തോടനുബന്ധിച്ച് തൈക്കാട് ഗവ.കോളജ് ഓഫ് ടീച്ചർ എജുക്കേഷനിൽ സംഘടിപ്പിച്ച ഗാന്ധി ഫോട്ടോ പ്രദർശനം ശ്രദ്ധേയമായി. ഗാന്ധിജിയുടെ ജീവിതത്തിലെ പ്രധാന സംഭവവികാസങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു പ്രദർശനം.
ഗാന്ധിപീസ് ഫൗണ്ടേഷനും ഗാന്ധി ദർശൻ സമിതിയും സംയുക്തമായി 'ഗാന്ധി സ്മൃതി' പരിപാടിയുടെ ഭാഗമായി നടത്തിയ പ്രദർശനം കോളേജ് പ്രിൻസിപ്പൽ ഡോ.കെ.രാജേശ്വരി ഉദ്ഘാടനം ചെയ്തു.ഗാന്ധിസ്മൃതി സെമിനാർ ഗാന്ധിയൻ ചിന്തകനായ ഡോ.പി.വിശ്വനാഥൻ നായർ ഉദ്ഘാടനം ചെയ്തു.
'ഗാന്ധിജിയും അടിസ്ഥാന വിദ്യാഭ്യാസവും' എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ കേരള സർവകലാശാലാ ഗാന്ധിയൻ പഠന കേന്ദ്രം മുൻ കോഓർഡിനേറ്റർ ജെ.എം.റഹിം പ്രഭാഷണം നടത്തി. കോളജ് പ്രിൻസിപ്പൽ ഡോ.കെ.രാജേശ്വരി അധ്യക്ഷത വഹിച്ചു. ഗാന്ധി പീസ് ഫൗണ്ടേഷൻ ഭാരവാഹികളായ വി.സുകുമാരൻ ,ഡോ.പി.പ്രതാപൻ, പ്രോഗ്രാം കൺവീനർമാരായ കൃഷ്ണ.എം.എസ്, അഖിൽ മോഹൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.