തിരുവനന്തപുരം: മൃഗശാലയിൽനിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ മൂന്നാംദിനവും കൂട്ടിൽ കയറ്റാനായില്ല. താഴെയിറങ്ങാൻ കൂട്ടാക്കാതെ മരത്തിന് മുകളിൽ തുടരുകയാണ് പെൺകുരങ്ങ്. ഹനുമാൻ കുരങ്ങ് ചാടിപ്പോകുന്ന ദൃശ്യങ്ങള്‍ മൃഗസംരക്ഷണവകുപ്പ് പുറത്തുവിട്ടു.
ചൊവ്വാഴ്ച വൈകീട്ട് പരീക്ഷണാടിസ്ഥാനത്തിൽ തുറന്നുവിടുന്നതിനിടെ മൂന്ന് വയസ്സുള്ള പെൺകുരങ്ങാണ് കൂട്ടിനുള്ളിൽനിന്ന് ചാടിപ്പോയത്. കൂട്ടിൽനിന്ന് ഇറങ്ങിയ ഉടൻ മരങ്ങളിലേക്ക് കയറി കുരങ്ങ് അകന്നുപോകുന്നത് ദൃശ്യങ്ങളിൽ കാണാം. നന്ദൻകോട് ഭാഗത്തെത്തിയ കുരങ്ങ് പിന്നീട് തിരികെ മൃഗശാല വളപ്പിലേക്ക് മടങ്ങിയെത്തി.
ബുധനാഴ്ച മുതൽ ഇവിടെ മരത്തിന് മുകളിൽ തുടരുകയാണ്. ഇഷ്ടഭക്ഷണം കാണിച്ചിട്ടും ഇണയെ കാണിച്ചിട്ടും താഴെയിറങ്ങാൻ കൂട്ടാക്കിയിട്ടില്ല. കുരങ്ങിനെ തുറന്നുവിട്ടപ്പോൾ ജാഗ്രതക്കുറവുണ്ടായില്ലെന്നാണ് മന്ത്രി ജെ. ചിഞ്ചുറാണി ആവർത്തിക്കുന്നത്. കീപ്പർമാർ ഉൾപ്പെടെ ജീവനക്കാർ മുഴുവൻ സമയവും കുരങ്ങിനെ നിരീക്ഷിച്ച് താഴെയുണ്ട്. ഭക്ഷണവും വെള്ളവും അടക്കം മരക്കൊമ്പിൽ വെച്ചിട്ടുണ്ടെന്നും ഭക്ഷണം കഴിക്കുന്നുണ്ടെന്നും മൃഗശാല ഡയറക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.