മംഗലപുരം: മുരുക്കുംപുഴയിൽ കായൽ നികത്താനെത്തിയ മണ്ണുമാന്തി യന്ത്രവും എട്ട് ടിപ്പറുകളും മംഗലപുരം െപാലീസ് പിടികൂടി. കഴിഞ്ഞദിവസം രാവിലെ 11 മണിക്കാണ് സംഭവം. വെയിലൂർ വില്ലേജിൽ മുരുക്കുംപുഴ കടവിനോട് ചേർന്നുള്ള കായലും കണ്ടൽക്കാടുകളും നികത്താനാണ് ടിപ്പറുകളിൽ മണ്ണ് എത്തിച്ചത്. സ്ഥലത്തെത്തിയ മംഗലപുരം െപാലീസ് രണ്ട് മണ്ണുമാന്തി യന്ത്രവും എട്ട് ടിപ്പറുകളും പിടികൂടി.
കഠിനംകുളം കായലിനോട് ചേർന്നുള്ള മുരുക്കുംപുഴ കടവിനത്തുള്ള സ്വകാര്യ കമ്പനിയുടെ 27ഏക്കർ സ്ഥലമാണ് മണ്ണിട്ട് നികത്തിത്തുടങ്ങിയത്. വെയിലൂർ വില്ലേജോഫിസിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയുള്ള ഈ സ്ഥലത്ത് സംഭവമറിഞ്ഞിട്ടും വില്ലേജധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
രണ്ട് ടിപ്പറുകളിലെ ഡ്രൈവർമാർ ഓടി രക്ഷപ്പെട്ടു. തുടർന്ന് സമീപപ്രദേശത്തുനിന്ന് മറ്റു രണ്ട് ടിപ്പറുകളും പിടികൂടി. സംഭവ സ്ഥലത്തുണ്ടായിരുന്ന മണ്ണുമാന്തി യന്ത്രവും ഹിറ്റാച്ചിയും കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത വാഹനങ്ങൾ െപാലീസ് നടപടികൾക്ക് ശേഷം കലക്ടർക്ക് കൈമാറിയതായി മംഗലപുരം െപാലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.