നാ​വാ​യി​ക്കു​ള​ത്തെ കൃ​ഷി​യി​ട​ത്തി​ൽ വെ​ള്ളം​ക​യ​റി​യ നി​ല​യി​ൽ

ദേശീയപാതയിലെ ഓട വീണ്ടും അടഞ്ഞു​; കൃഷിയിടങ്ങൾ വെള്ളത്തിൽ

ക​ല്ല​മ്പ​ലം: നാ​വാ​യി​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ മ​ങ്ങാ​ട്ടു​വാ​തു​ക്ക​ൽ പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​ത്തെ ഏ​ല​യി​ൽ​നി​ന്ന് ദേ​ശീ​യ​പാ​ത​ക്ക്​ കു​റ​കെ​യു​ള്ള ഓ​ട​വീ​ണ്ടും അ​ട​ഞ്ഞു. ഇ​തേ​തു​ട​ർ​ന്ന്​ സ​മീ​പ​ത്തെ കൃ​ഷി​യി​ട​ങ്ങ​ൾ വെ​ള്ള​ത്തി​ലാ​യി. വ​ലി​യ​കു​ള​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന വെ​ള്ള​മാ​ണ് ദേ​ശീ​യ​പാ​ത​ക്ക്​ മ​റു​ഭാ​ഗ​ത്തേ​ക്ക് ഒ​ഴു​കി​പ്പോ​കാ​ൻ ക​ഴി​യാ​തെ കെ​ട്ടി​നി​ൽ​ക്കു​ന്ന​ത്.

വ​യ​ലു​ക​ൾ നി​റ​യു​ക​യും കൃ​ഷി​ക​ൾ പൂ​ർ​ണ​മാ​യി വെ​ള്ള​ത്തി​ലാ​വു​ക​യും ചെ​യ്തു. മ​ഴ​പെ​യ്താ​ൽ വീ​ടു​ക​ളി​ൽ​വ​രെ വെ​ള്ളം ക​യ​റാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഒ​ഴു​ക്കി​ല്ലാ​ത്ത വെ​ള്ള​മാ​യ​തി​നാ​ൽ കൊ​തു​കു​ശ​ല്യം രൂ​ക്ഷ​മാ​യി. പ​ഴ​യ ഓ​ട പു​നഃ​സ്ഥാ​പി​ച്ച് ഏ​ലാ​യി​ലെ വെ​ള്ള​ക്കെ​ട്ട് ഇ​ല്ലാ​താ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്തം​ഗം നാ​വാ​യി​ക്കു​ളം അ​ശോ​ക​ൻ നാ​ഷ​ണ​ൽ ഹൈ​വേ അ​തോ​റി​റ്റി​ക്ക് നി​വേ​ദ​നം ന​ൽ​കി.

Tags:    
News Summary - Drainage in National highway is clogged again; waterlogging in farms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.