കാട്ടാക്കട: കോടികള്‍ ചെലവിട്ട് നിർമിച്ച കെ.എസ്.ആര്.ടി.സി വാണിജ്യസുമച്ചയത്തിലെ കടമുറികള്‍ അടച്ചിട്ടിരിക്കുന്നു. കാട്ടാക്കടയിലെ ഷോപ്പിങ് കോംപ്ലക്സിലെ അയ്യായിരത്തോളം ചതുരശ്ര അടി സ്ഥലമാണ് വാടകക്കാര്‍ക്ക് നല്‍കാതെ പൂട്ടിയിട്ടിരിക്കുന്നത്. 2011 ആഗസ്റ്റില്‍ ഉദ്ഘാടനം ചെയ്തതാണ് കെട്ടിടം.
മൂന്ന് കോടിയിലേറെ ചെലവില്‍ പണിത കെട്ടിടത്തിലെ മൂന്നാം നിലയാണ് അധികൃതരുടെ അനാസ്ഥയില്‍ വെറുതേ കിടക്കുന്നത്. മൂന്ന് നിലകളിലായി 30 മുറികളും രണ്ട് ഹാളുകളും അടങ്ങുന്ന കെട്ടിടത്തിലെ ഹാളുകളാണ് ലേലംചെയ്ത് നല്കാതെയിട്ടിരിക്കുന്നത്. കാട്ടാക്കട താലൂക്ക് ആസ്ഥാനത്ത് വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്നതിന് കടമുറികള്ക്കുവേണ്ടി സംരംഭകര്‍ നെട്ടോട്ടമോടുമ്പോഴാണ് കെ.എസ്.ആര്.ടി.സി ഇത് കാണാതെ കിടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.