പോക്​സോ കേസിൽ എട്ടുവർഷം കഠിനതടവും പിഴയും

ക​ണ്ണ​ൻ

പോക്​സോ കേസിൽ എട്ടുവർഷം കഠിനതടവും പിഴയും

കാ​ട്ടാ​ക്ക​ട: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച കേ​സി​ലെ പ്ര​തി​ക്ക് കാ​ട്ടാ​ക്ക​ട അ​തി​വേ​ഗ പോ​ക്സോ കോ​ട​തി എ​ട്ടു​വ​ർ​ഷം ക​ഠി​ന​ത​ട​വും 30,000 രൂ​പ പി​ഴ​യും ശി​ക്ഷി​ച്ചു. വി​ള​പ്പി​ൽ നെ​ടും​കു​ഴി ആ​ഴാ​ന്ത​കു​ഴി​വി​ള വീ​ട്ടി​ൽ ക​ണ്ണ(30) നെ​യാ​ണ് കാ​ട്ടാ​ക്ക​ട അ​തി​വേ​ഗ പോ​ക്സോ കോ​ട​തി ജ​ഡ്ജി എ​സ്. ര​മേ​ഷ്​കു​മാ​ർ ശി​ക്ഷി​ച്ച​ത്.

പി​ഴ​ത്തു​ക അ​തി​ജീ​വി​ത​ക്ക് ന​ൽ​ക​ണ​മെ​ന്നും പി​ഴ​യൊ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ പ്ര​തി അ​ഞ്ചു​മാ​സം കൂ​ടി ക​ഠി​ന​ത​ട​വ് അ​നു​ഭ​വി​ക്ക​ണ​മെ​ന്നും വി​ധി​ന്യാ​യ​ത്തി​ൽ പ​റ​യു​ന്നു. 2023- ൽ ​മ​ല​യി​ൻ​കീ​ഴ് പൊ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. ഡി.​ആ​ർ. പ്ര​മോ​ദ് ഹാ​ജ​രാ​യി.

Tags:    
News Summary - eight years sentence in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.