റയാൻ ബ്രൂണോ
കഴക്കൂട്ടം: കൈയിലിരുന്ന സിഗരറ്റ് തട്ടിക്കളഞ്ഞ പൊലീസുകാരെ പിന്തുടർന്നെത്തി ഹെൽമെറ്റ് കൊണ്ടടിച്ച 19കാരൻ പിടിയിൽ. കുളത്തൂർ മൺവിള സ്വദേശി റയാൻ ബ്രൂണോ (19) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകീട്ട് തൃപ്പാദപുരത്ത് പൊതുസ്ഥലത്ത് പുകവലിച്ചത് കണ്ട് പൊലീസ് വാഹനം നിർത്തി സിഗററ്റ് കളയാൻ ആവശ്യപ്പെട്ടിട്ടും ഇയാൾ കളഞ്ഞില്ല. തുടർന്ന് കൈയിലിരുന്ന സിഗരറ്റ് ബലമായി തട്ടിക്കളഞ്ഞ് ഫൈൻ നൽകി പൊലീസ് മടങ്ങി.
ഇതിൽ പ്രകോപിതനായ റയാൻ മാതാവിനെയും കൂട്ടി കഴക്കൂട്ടത്ത് വെച്ച് പൊലീസ് വാഹനം തടഞ്ഞു. തുടർന്ന് കൈയിലുണ്ടായിരുന്ന ഹെൽമെറ്റ് കൊണ്ട് ജീപ്പിലും ജീപ്പിലിരിക്കുകയായിരുന്ന സി.പി.ഒ രതീഷിന്റെ മുഖത്ത് അടിക്കുകയുമായിരുന്നു. തടയാൻ ശ്രമിച്ച സി.പി.ഒ വിഷ്ണുവിനെയും ഹെൽമെറ്റ് കൊണ്ടടിച്ചു. രതീഷിന് മുഖത്തും വിഷ്ണുവിന് തോളിലുമാണ് അടിയേറ്റത്. തുടർന്ന് വാഹനത്തിലുണ്ടായിരുന്ന മറ്റു പൊലീസുകാർ ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു. ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.