കഴക്കൂട്ടം: നിർമാണത്തിലിരുന്ന സ്വീവറേജ് പമ്പിങ് പ്ലാൻറിന്റെ ഒരു ഭാഗം തകർന്നു. അമൃത് പദ്ധതിയിലുൾപ്പെടുത്തി 110 കോടിയോളം രൂപ ചെലവിട്ട് നിർമിക്കുന്ന പുതിയ സ്വീവറേജ് ശൃംഖലയുടെ കുളത്തൂർ കരിമണലിൽ നിർമാണം നടന്നുവരുന്ന പമ്പിങ് സ്റ്റേഷനിലെ ട്രീറ്റ്മെന്റ് ടാങ്കിന്റെ ഒരു ഭാഗമാണ് കഴിഞ്ഞ ദിവസം രാത്രി പൊട്ടിമാറിയത്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വെള്ളം നിറഞ്ഞതോടെ കോൺക്രീറ്റ് ചെയ്ത ടാങ്ക് പൊട്ടിമാറുകയായിരുന്നു.
കഴക്കൂട്ടത്ത് നിന്നുമാരംഭിച്ച് മുട്ടത്തറ വരെയുള്ളതാണ് പുതിയ സ്വീവറേജ് ലൈൻ. നിർമാണത്തിലുണ്ടായ അഴിമതിയെന്നും ഇത് അന്വേഷിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
പണ്ട് വയലായിരുന്ന ഇവിടം മഴ പെയ്താൽ വെള്ളക്കെട്ട് രൂപപ്പെടുന്നയിടമാണ്. കരിമണൽ, ആക്കുളം എന്നിവിടങ്ങളിലാണ് പമ്പിങ് സ്റ്റേഷനുകൾ. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് ആരംഭിച്ച നിർമാണം അഞ്ചു വർഷത്തിലധികമായിട്ടും പൂർത്തിയായിട്ടില്ല. പല തവണ കരാറുകാരെ മാറ്റിയെങ്കിലും പണികൾ ഇഴഞ്ഞു നീങ്ങുന്നു. ആറു മാസം മുമ്പ് മന്ത്രി റോഷി അഗസ്റ്റിൻ സ്ഥലം സന്ദർശിച്ച് ഉടൻ പൂർത്തിയാക്കുമെന്നറിയിച്ചെങ്കിലും നിർമാണ പ്രവർത്തനങ്ങൾ ഇഴഞ്ഞുതെന്ന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.