കഴക്കൂട്ടം: പൊലീസിനെ കണ്ട് കഞ്ചാവ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട് ഒളിവിൽ കഴിഞ്ഞുവന്നിരുന്ന പ്രതിയെ പിടികൂടി. പള്ളിത്തുറ വിളയിൽകുളം മാടൻകോവിൽ വീട്ടിൽ വാവ കൃഷ്ണ എന്ന കൃഷ്ണ എസ് ബാബു (26) വിനെയാണ് തുമ്പ പൊലീസ് അറസ്റ്റ് ചെയതത്.
കഴിഞ്ഞ 30ന് 'യോദ്ധാവ്' പദ്ധതിയിൽ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തുമ്പ എഫ്.സി.ഐ ഗോഡൗണിന് സമീപത്തെ പുരയിടത്തിൽ പരിശോധനക്കെത്തിയ സമയം പ്രതി പൊലീസിനെക്കണ്ട് കൈവശമുണ്ടായിരുന്ന കഞ്ചാവ് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
അന്ന് പൊലീസ് രണ്ട് കിലോ കഞ്ചാവ്, ഇത് അളക്കാനുപയോഗിക്കുന്ന ത്രാസ്, ചില്ലറവിൽപനക്കായി ഉപയോഗിക്കുന്ന പോളിത്തീൻ കവറുകൾ എന്നിവ കണ്ടെടുത്തിരുന്നു.
വധശ്രമം, അടിപിടി, മോഷണം തുടങ്ങി നിരവധി കേസിലെ പ്രതിയാണിയാൾ. ഡെപ്യൂട്ടി പൊലീസ് കമീഷണർ അജിത് കുമാറിന്റെ നിർദേശപ്രകാരം തുമ്പ എസ്.എച്ച്.ഒ ശിവകുമാർ, എസ്.ഐമാരായ ഇൻസമാം, സലാഹുദ്ദീൻ, സി.പി.ഒമാരായ ബിനു ശ്രീദേവി, മനു, സുനിൽ, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.