കിളിമാനൂർ: പ്രായപൂർത്തിയാകാത്ത പട്ടികജാതി വിഭാഗത്തിൽപെട്ട പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച മത്സ്യ ക്കച്ചവടക്കാരൻ പൊലീസ് പിടിയിൽ കിളിമാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇക്കഴിഞ്ഞ എട്ടിനാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ താമസസ്ഥലത്തും പരിസരത്തും മീൻകച്ചവടം നടത്തി വന്ന പാങ്ങോട് വില്ലേജിൽ ഭരതന്നൂർ സ്വദേശി ഷെലാജ് (37) ആണ് പെൺകുട്ടിയെ ഉപദ്രവിച്ചത്.
വിവരം രക്ഷാകർത്താക്കളെ അറിയിച്ചതിനെ തുടർന്ന് അവർ കിളിമാനൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. റൂറൽ എസ്.പി പി.കെ. മധുവിെൻറ നിർദേശാനുസരണം ആറ്റിങ്ങൽ ഡി വൈ.എസ്.പി ഡി.എസ്. സുനീഷ് ബാബുവിെൻറ നേതൃത്വത്തിൽ കിളിമാനൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. സനൂജ്, എസ്.ഐമാരായ എം.എസ്. സത്യദാസ്, ജി. സുനിൽകുമാർ, രാജേന്ദ്രൻ, സി. മോഹനൻ നായർ, എസ്.സി.പി.ഒ ഷംനാദ്, സി.പി.ഒമാരായ കിരൺ, ഗായത്രി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ആറ്റിങ്ങൽ കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.