സ്വകാര്യ ആശുപത്രിയിൽ കയറി ജീവനക്കാരെ മർദിച്ചതായി പരാതി

കി​ളി​മാ​നൂ​ർ: വ​യോ​ധി​ക​യാ​യ രോ​ഗി​യു​മാ​യെ​ത്തി​യ സം​ഘം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ അ​ക്ര​മാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​താ​യി പ​രാ​തി. സ്റ്റാ​ഫ് ന​ഴ്സി​നെ ത​റ​യി​ൽ ത​ള്ളി​യി​ട്ട് അ​ടി​വ​യ​റ്റി​ൽ ച​വി​ട്ടു​ക​യും ര​ക്ഷ​ക്കെ​ത്തി​യ മ​റ്റൊ​രു ജീ​വ​ന​ക്കാ​രി​യെ മ​ർ​ദി​ക്കു​ക​യും ചെ​യ്തു. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ സ്റ്റാ​ഫ് ന​ഴ്സ്​ കി​ളി​മാ​നൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

പോ​ങ്ങ​നാ​ട് ടൗ​ണി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​രു​ണ്യ ആ​ശു​പ​ത്രി​യി​ൽ ശ​നി​യാ​ഴ്ച രാ​ത്രി 10 ഓ​ടെ​യാ​ണ് സം​ഭ​വം. യൂ​റി​ന​റി ഇ​ൻ​െ​ഫ​ക്​​ഷ​ൻ ബാ​ധി​ച്ച മ​ട​വൂ​ർ സ്വ​ദേ​ശി​നി​യാ​യ വ​യോ​ധി​ക​യു​മാ​യി വ​ന്ന സം​ഘ​മാ​ണ് അ​ക്ര​മം കാ​ട്ടി​യ​ത്. സം​ഘ​ത്തി​ൽ സ്ത്രീ​ക​ള​ട​ക്കം 30ഓ​ളം പേ​ർ ഉ​ണ്ടാ​യി​രു​ന്നു. പ​രി​ശോ​ധ​ന​സ​മ​യം മു​ഴു​വ​ൻ​പേ​രും ഡോ​ക്ട​റു​ടെ മു​റി​യി​ലേ​ക്ക്​ ത​ള്ളി​ക്ക​യ​റി. ര​ണ്ടു​പേ​രൊ​ഴി​കെ മ​റ്റു​ള്ള​വ​രോ​ട് പു​റ​ത്തി​റ​ങ്ങി നി​ൽ​ക്കാ​ൻ ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. ഇ​വ​രോ​ട് ത​ട്ടി​ക്ക​യ​റി​യ സം​ഘം ശേ​ഷം പു​റ​ത്തി​റ​ങ്ങി. പ​ല​രും മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു.

പ​രി​ശോ​ധ​ന ശേ​ഷം പ​ണം അ​ട​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ഗൂ​ഗ്​​ൾ പേ​യാ​ണ്, സ്കാ​ന​ർ വേ​ണ​മെ​ന്നാ​യി. സ്കാ​ന​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ ഡോ​ക്ട​റു​ടെ ജി.​പി ന​മ്പ​ർ കൊ​ടു​ക്കാ​മെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ അ​സ​ഭ്യം പ​റ​ഞ്ഞു​കൊ​ണ്ട് സ്റ്റാ​ഫ് ന​ഴ്സി​നെ ത​ള്ളി​യി​ട്ട് ച​വി​ട്ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ മൊ​ബൈ​ൽ ഫോ​ൺ എ​റി​ഞ്ഞ് ന​ശി​പ്പി​ക്കു​ക​യും വാ​തി​ൽ ത​ക​ർ​ക്കു​ക​യും ചെ​യ്തു. ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ അ​മ​ലി​നെ​യും മ​ർ​ദി​ച്ചു. പ​രി​ക്കേ​റ്റ അ​മ​ൽ കേ​ശ​വ​പു​രം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ നേ​ടി. സാ​ര​മാ​യി പ​രി​ക്കേ​റ്റ ന​ഴ്സ് കേ​ശ​വ​പു​രം സി.​എ​ച്ച്.​സി​യി​ലും പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ ത്രി​യി​ലും ചി​കി​ത്സ തേ​ടി. കി​ളി​മാ​നൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Tags:    
News Summary - Complaint that he entered the private hospital and beat up the staff

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.