തിരുവനന്തപുരം: 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി'എന്ന നാടകം മലയാളികൾക്ക് മുന്നിൽ പുനരാവിഷ്കരിച്ചപ്പോൾ നായികയായി അരങ്ങുകൾ തകർത്ത കെ.പി.എ.സി ശാന്തി എസ്. നായർ ഇന്ന് ജീവിതം മുന്നോട്ട് തള്ളിനീക്കാൻ സുമനസ്സുകളുടെ സഹായം തേടുകയാണ്.
കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് കിടപ്പിലായ പിതാവിനെ ശുശ്രൂഷിക്കാൻ നാല് വർഷം മുമ്പാണ് ശാന്തി നാടകവേദി വിട്ടത്. ഒന്നര വർഷം മുമ്പ് പിതാവ് മരിച്ചു. ഇതിനിടയിൽ ഭർത്താവ് സതീഷ് കുമാറിന് മൂന്ന് തവണ വാഹനാപകടങ്ങളിൽ പരിക്ക് പറ്റി.
ഇരുവരുെടയും ചികിത്സാ െചലവുകൾക്കായി 28 ലക്ഷത്തോളം രൂപ പലരിൽ നിന്നായി പലിശക്കും മറ്റുമായി ശാന്തി കടം വാങ്ങിയിരുന്നു. രക്തയോട്ടം ഇല്ലാത്തതിനാൽ സതീഷിെൻറ കാലുകളിൽ വ്രണം വന്ന് പൊട്ടിയൊലിച്ച് നടക്കാനാവാതെ കിടപ്പിലാണ്. ഇതോടെ ഏക വരുമാന മാർഗവും നിലച്ചു.
ഭർത്താവിെൻറ ചികിത്സാ െചലവ്, വീട്ടുവാടക, കടം വാങ്ങിയ പണത്തിെൻറ പലിശ, വീട്ടുെചലവ് എന്നിവ കണ്ടെത്താൻ കഴിയാത്ത അവസ്ഥയിലാണ് തങ്ങളെന്ന് ശാന്തി പറയുന്നു. ഭർത്താവിനെ പരിചരിക്കാൻ മറ്റാരുമില്ലാത്തതിനാൽ ശാന്തിക്ക് ജോലിക്ക് പോകാനുമാകുന്നില്ല. ഗവ.വിമൻസ് കോളജിൽ ഡിഗ്രിക്ക് ചേർന്ന സമയത്താണ് കെ.പി.എ.സിയിൽ നിന്ന് വിളിയെത്തിയത്. അഞ്ചുവർഷത്തോളം അവിടെ തുടർന്നു.
സഹായമെത്തിക്കാൻ സന്മനസ്സുള്ളവർ എസ്.ബി.ഐ ഫോർട്ട് ബ്രാഞ്ചിൽ ശാന്തി എസ്. നായരുടെ പേരിൽ തുടങ്ങിയ അക്കൗണ്ടിൽ (നമ്പർ: 20198756539) പണമയക്കുമെന്നാണ് കുടുംബത്തിെൻറ പ്രതീക്ഷ. ഐ.എഫ്.എസ്.സി: SBIN0060333. ഗൂഗിൾ പേ നമ്പർ: 9048936334. ഫോൺ: 7510736334.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.